വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ ഇന്ന്

ഇന്‍ഡോറില്‍ ക്രൈസ്തവ സ്‌നേഹിത്തിന്റെ സാക്ഷ്യമായി അക്രമിയുടെ കുത്തേറ്റു വീണ് രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ തിരുനാള്‍ ഇന്ന് ഫെബ്രുവരി 25 ന്. റാണി മരിയയുടെ സ്വദേശമായ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ സെന്റ് തോമസ് പള്ളിയില്‍ ആഘോഷമായ തിരുനാള്‍ ആചരണം നടക്കുന്നു.

‘അപരിചിതരോട് സ്‌നേഹം കാണിക്കണം എന്ന ക്രൈസ്തവമായ കാഴ്ചപ്പാടിന്റെ ഉത്തമ ഉദാഹരണമാണ് സി. റാണി മരിയയുടെ ജീവിതം’ എന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുല്ലുവഴി പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 16 ന് തിരുനാളിനൊരുക്കമായുള്ള നൊവേനയും പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ ആരംഭിച്ചിരുന്നു.

24 വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് അക്രമിയുടെ 54 കുത്തുകളേറ്റാണ് സി. റാണി മരിയ മരണം വരിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സി. റാണി മരിയയെ 2017 നവംബര്‍ 4 നാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles