ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട അഗസ്റ്റിന്‍ പ്രോ

മെക്‌സിക്കോയിലെ ഗ്വാദലൂപ്പെയില്‍ ഒരു ധനിക കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കള്‍ക്ക് ജനിച്ച അഗസ്റ്റിന്‍ 1911 ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. എന്നാല്‍ മെക്‌സിക്കോയിലെ മതപീഢനം വന്നപ്പോള്‍ അദ്ദേഹം സ്‌പെയിനിലെ ഗ്രനാഡയിലേക്ക് പലായനം ചെയ്തു. 1925 ല്‍ ബെല്‍ജിയത്തില്‍ വച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഉടന്‍ തന്നെ അദ്ദേഹം മെക്‌സിക്കോയിലേക്ക് മടങ്ങി. അവിടെ ഒളിത്താവളങ്ങളിലാണ് അദ്ദേഹം സേവനം ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന കത്തോലിക്കാ സംഘാംങ്ങള്‍ക്ക് അദ്ദേഹം കൂദാശകള്‍ നല്കി. മെക്‌സിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അഗസ്്റ്റിനും സഹോദര്‍ റോബര്‍ട്ടും അറസ്റ്റ് ചെയ്യപ്പെട്ടു. റോബര്‍ട്ട് മോചിതനായെങ്കില്‍ 1927 നവംബര്‍ 23 ന് അഗസ്റ്റിന്‍ വെടിവച്ചു കൊല്ലപ്പെട്ടു. ക്രിസ്തുരാജാവ് നീണാള്‍ വാഴട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി.

വാഴ്ത്തപ്പെട്ട അഗസ്റ്റിന്‍ പ്രോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles