ഇന്നത്തെ വിശുദ്ധര്‍: വാഴ്ത്തപ്പെട്ട ജോണ്‍ ഫ്രാന്‍സിസ് ബര്‍ട്ടും സുഹൃത്തുക്കളും

ഫ്രഞ്ചു വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ വിശ്വാസത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ് ഇവര്‍. 1791 ല്‍ വിശ്വാസം ഉപേക്ഷിച്ചു കൊണ്ട് പുരോഹിതര്‍ പ്രതിജ്ഞ ചെയ്യണം എന്ന അധികാരികളുടെ കല്‍പനയുണ്ടായപ്പോള്‍ വിശ്വാസത്തെ സധൈര്യം മുറുകെ പിടിച്ചവരാണ് ഇവര്‍. 16 ാം വയസ്സില്‍ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന ജോണ്‍ ഫ്രാന്‍സിസ് പാരീസില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റൊരു അംഗമായ അപ്പോളിനാരിസ് സ്വിറ്റ്സര്‍ലണ്ടുകാരനായിരുന്നു. മിഷണറിയാവുക എന്ന ലക്ഷ്യത്തോടെ പാരീസിലെ ഓറിയന്റല്‍ ലാംഗ്വേജ് പഠനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ആകെ 185 പേരാണ് 1782 സെപ്തംബര്‍ 2 ാം തീയതി കാര്‍മെലൈറ്റ് ഹൗസില്‍ വച്ച് കൊല്ലപ്പെട്ടത്. 1926 ല്‍ ഇവരെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.

വാഴ്ത്തപ്പെട്ട ജോണ്‍ ഫ്രാന്‍സിസ് ബര്‍ട്ടും സുഹൃത്തുക്കളുമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles