പരിശുദ്ധ കുര്‍ബാന കൈയിലേന്തി രക്തസാക്ഷിയായ റോയിഗ് ഡിഗ്ലെ വാഴ്ത്തപ്പെട്ടവന്‍

ജോവാന്‍ റോയിഗ് ഡിഗ്ലെ ഇനി വാഴ്ത്തപ്പെട്ടവന്‍! സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടെ ദിവ്യകാരുണ്യം സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച ജോവാന്‍ റോയിഗ് ഡിഗ്ലെക്ക് വെറും പത്തൊന്‍പതു വയസ്സ് മാത്രാണ് ഉണ്ടായിരുന്നത്.

നവംബര്‍ 7നു ബാഴ്‌സലോണയിലെ സാഗ്രഡ ഫാമിലിയ ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് റോയിഗിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1936 ല്‍ ക്രിസ്തീയ വിശ്വാസത്തോടും, വിശ്വാസികളോടും ഉള്ള വിദ്വേഷം പ്രകടമായിരുന്ന കാലഘട്ടത്തില്‍ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലാണ് ജോവാന്‍ റോയിഗ് ഡിഗ്ലെ കൊല്ലപ്പെട്ടത്. കടുത്ത വിദ്വേഷ ചിന്തകളുടെ ഭാഗമായി അക്കാലത്തു ബാഴ്‌സലോണയിലെ പള്ളികള്‍ എല്ലാം തന്നെ അടച്ചുപൂട്ടുകയും, കത്തിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ കുര്‍ബാന പരസ്യമായി നടത്താന്‍ കഴിയാതിരുന്ന ആ സമയത്തു റോയിഗ് ഡിഗ്ലെ എന്ന ചെറുപ്പക്കാരന്റെ വിശുദ്ധ കുര്‍ബാനയോടുള്ള അസാധാരണമായ ഭക്തിയെക്കുറിച്ചറിഞ്ഞ ഒരു വൈദികന്‍, വിശുദ്ധ കുര്‍ബാന അത്യാവശ്യമുള്ള ആളുകള്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതിനു വേണ്ടി ദിവ്യകാരുണ്യം ഉള്‍ക്കൊള്ളുന്ന ഒരു കുസ്‌തോതി ഈ ചെറുപ്പക്കാരനെ ഏല്‍പ്പിച്ചു. തന്നെ കൊല്ലുന്നതിനു വേണ്ടി സൈനികര്‍ തന്റെ പിന്നാലെ ഉണ്ടെന്നും, എന്നാല്‍ അതിലൊന്നും തനിക്കു ഭയമില്ലെന്നും, താന്‍ തന്റെ ദൈവത്തെ എപ്പോഴും കൂടെ കൊണ്ട് പോകുന്നെന്നും ഒരിക്കല്‍ ഒരു വീട് സന്ദര്‍ശനത്തിനിടയില്‍ അവന്‍ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles