ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ആന്റണി ഗ്രാസി

December 18 – വാഴ്ത്തപ്പെട്ട ആന്റണി ഗ്രാസി

ബാല്യം കാലം മുതല്‍ക്കേ ആന്റണിക്ക് ലൊറേറ്റോ മാതാവിനോട് ഗാഢമായ ഭക്തിയുണ്ടായിരുന്നു. ആന്റണിക്ക് 10 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഓറട്ടോറിയന്‍ ഫാദേഴ്‌സിന്റെ പള്ളിയില്‍ അദ്ദേഹം സന്ദര്‍ശിക്കുമായിരുന്നു. 17 ാം വയസ്സില്‍ അദ്ദേഹം ആ സന്ന്യാസ സഭയില്‍ ചേര്‍ന്നു. നടക്കുന്ന നിഘണ്ടു എന്നൊരു ചെല്ലപ്പേര് അദ്ദേഹം സഹപാഠികള്‍ക്കിടയില്‍ സ്വന്തമാക്കിയിരുന്നു. അത്ര മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ആന്റണി. 29 ാം വയസ്സില്‍ ഒരു ഇടിമിന്നലേറ്റ് അദ്ദേഹം തളര്‍ന്നു പോയി. ആ തളര്‍ച്ചയില്‍ നിന്നും വിമോചിതനായത് ഏറെ മാറ്റം വന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ദഹനക്കേട് അതോടെ പൂര്‍ണമായും സുഖപ്പെട്ടു! തന്റെ ജീവിതം പൂര്‍ണമായി അദ്ദേഹം ദൈവത്തിന് സമര്‍പ്പിച്ചു. ഡിസംബര്‍ 18 നാണ് അദ്ദേഹത്തിന്റെ തിരുനാള്‍.

വാഴ്ത്തപ്പെട്ട ആന്റണി ഗ്രാസി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles