കത്തോലിക്കര്‍ വ്യക്തിപരമായ വിശുദ്ധിക്കായി പരിശ്രമിക്കണമെന്ന് ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ്

ഫിലാഡെല്‍ഫിയ: അപകീര്‍ത്തിയുടെയും ആശയക്കുഴപ്പത്തിന്റെയും ഈ നാളുകളില്‍ കത്തോലിക്കര്‍ വ്യക്തിപരമായ വിശുദ്ധിയും സഭയോടുള്ള വിശ്വസ്തതയും പാലിക്കാന്‍ ശ്രമിക്കണം എന്ന ഫിലാഡെല്‍ഫിയ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ചാപ്പൂട്ട് ആവശ്യപ്പെട്ടു.

‘സഭയിലൂടെ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ തന്റെ അധികാരം നല്‍കി ക്രിസ്തു തന്റെ ശിഷ്യന്മാരെ പറഞ്ഞയച്ചു. സഭയിലൂടെ മാത്രമേ നമുക്ക് യേശുവിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ’ ബിഷപ്പ് പറഞ്ഞു.

:’കത്തോലിക്കാ സഭയോടുള്ള വിശ്വസ്തത തലമുറകള്‍ തോറും പകര്‍ന്നു വരുന്നതാണ്. നേതാക്കള്‍ വിഡ്ഢികളും ദുര്‍ബലരും പാപികളും ആയിരിക്കുമ്പോഴും ആ വിശ്വസ്തത മാറ്റമില്ലാതെ തുടര്‍ന്നു പോരുന്നു’ അദ്ദേഹം പറഞ്ഞു.

സഭയോടുള്ള വിശ്വസ്തത വെറും അടിമത്ത മനോഭാവമല്ല, മറിച്ച് ലോകത്തിന് ജീവന്‍ പകരുന്ന പ്രവര്‍ത്തിയില്‍ പങ്കുചേരലാണ് എന്ന് അദ്ദേഹം വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles