വിരമിച്ച ബ്രൂക്ക്‌ലിന്‍ സഹായമെത്രാന്‍ ഇടവക വികാരിയായി തുടരും

ബ്രൂക്ലിൻ: ബ്രൂക്ലിൻ രൂപതയിലെ സഹായക മെത്രാനായിരുന്ന ഒക്ടാവിയോ സിസ്നോറോ സ് വിരമിക്കുന്നതായി രൂപത ബിഷപ്പ് ഹൗസ് അറിയിച്ചു. ക്യൂബൻ വംശജനായ ഇദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കാതെ അടുത്തുള്ള ഒരു ഇടവകയിൽ പാസ്റ്ററായി ശുശ്രൂഷ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കാനോൻ നിയമപ്രകാരം 75 വയസ് തികയുമ്പോൾ ബിഷപ്പുമാർ മാർപ്പാപ്പക്ക് രാജി സമർപ്പിക്കണം. കഴിഞ്ഞ ജൂലയ് മാസം ഇദ്ദേഹത്തിന് 75 വയസ് തികയുകയും ഫ്രാൻസിസ് പാപ്പ ഇദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയും ചെയ്തു.

ബ്രൂക്ലിനിലെ മെത്രാനായ അഭിവന്ദ്യ പിതാവ് മാർ നിക്കോളോസ് ഡിമാർജിയോ സഹായകമെത്രാനായ മാർ സിസ്നോറോസിന്   നന്ദി അർപ്പിച്ചു. ബഹു.ഡിമാർജിയോ തന്റെ നന്ദി പ്രസ്താവനയിൽ ” ബിഷപ്പ് സിസ്നോറോ സിനെ സേവിക്കുവാൻ ലഭിച്ച അവസരത്തിന് നന്ദി പറയുന്നു. 2006 ജൂൺ 6 ത് അദ്ദേഹത്തെ ഒരു സഹായകമെത്രാനായി നിയമിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് ” എന്ന് പറഞ്ഞു. ക്വീൻസിലെ റിച്ച്മണ്ട് ഹിൽ, ഹോളി ചൈൽഡ് ജീസസ് ആന്റ് സെന്റ് ബെനഡിക്ട് ജോസഫ് ലാബ്രെ പള്ളിയിൽ പാസ്റ്റർ ആയി തുടരും. ഒക്ടോബർ 30 ലെ ഒരു പ്രസ്താവനയിൽ സിസ്നോറോസ് തനിക്ക് ബിഷപ്പായി സേവനമനുഷ്ഠിക്കുവാനുള്ള അവസരം ലഭിച്ചതിന് മാർപാപ്പയ്ക്കും മറ്റു പുരോഹിതന്മാർക്കും നന്ദിയും സ്നേഹവും അറിയിച്ചു.

നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള തന്റെ പ്രസംഗത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കും തന്നോട് ചേർന്ന്‌ നിന്ന് തന്നെ വളർത്തുന്ന സകല വൈദീകരേയും അദ്ദേഹം അനുസ്മരിച്ചു. 49 വർഷമായി ബ്രൂക്ലിൻ രൂപതയിൽ വളരെ സന്തുഷ്ഠമായ ഒരു പൗരോഹിത്യത്തിൽ ജീവിച്ചു. ഇനിയും പുരോഹിത ശുശ്രൂഷ തുടരുവാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. 1945 ൽ ക്യൂബയിലെ ലാസ് വില്ലാസിൽ ആണ് ഇദ്ദേഹം ജനിച്ചത്. വളരെ ചെറുപ്പം മുതൽ ക്രിസ്തുവിനോട് ചേർന്ന് നിൽക്കുവാൻ ആഗ്രഹിച്ച സിസ്നോറോസ് 1971 ൽ ബ്രൂക്ലിൻ രൂപതയിലെ പിതാവായി. നിരവധി ഇടവകകളിലെ സേവനത്തിനു ശേഷം ഡഗ്ലസ്റ്റണിലെ കത്തീഡ്രൽ സെമിനാരിയുടെ റക്ടർ ആയും ഈസ്റ്റ് വികാരിയേറ്റിലെ എപ്പിസ്കോപ്പൽ വികാരിയായും ഇദ്ദേഹം നിയമിതനായി. 1988 – ൽ വി.ജോൺ പോൾ 2-ാമൻ പാപ്പ ഇദ്ദേഹത്തെ ഒരു മഹാ പുരോഹിതനായി തിരഞ്ഞെടുത്തു.

ബിഷപ്പിന്റെ ആരാധനയ്ക്കുള്ള കമ്മിറ്റി, പാസ്റ്റർമാരുടെ ഉപദേശക സമിതി, നോർത്ത് ഈസ്റ്റ് കാത്തലിക് സെന്റർ ഫോർ ഹിസ്പാനിക്, ഇൻസ്റ്റിറ്റ്യൂട്ടോ നാഷനൽ ഹിസ്പാനോ ഡി ലിറ്റർജിയ തുടങ്ങിയവയിൽ ഇദ്ദേഹം പ്രവർത്തിച്ചു. സ്പാനിഷ് അപ്പസ്തോലറ്റിനായുള്ള രൂപതാ ഡയറക്‌ടർമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരിയുടെ ഗവർണർമാരുടെ ബോർഡിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒക്ടോബർ 30 ന്  ഔവർ ലേഡി ഓഫ് സോറോസ് എന്ന  ഇടവകയിലെ ക്യൂബൻ – അമേരിക്കൻ സമൂഹവുമായുള്ള ദിവ്യബലിയിൽ അദ്ദേഹം our ഔവർ ലേഡി ഓഫ് ചാരിറ്റി…. യുടെ പ്രതിമ പാസ്റ്റർ മാനുവൽ ഡി ജെസസ് റോഡ്രിഗസിന് സമ്മാനിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles