ബിഷപ് ഡോ. ജോസഫ് കരിയിൽ കെആർഎൽസിസി പ്രസിഡന്റ്

കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെയും ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയായ കെആർഎൽസിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലിനെ തെരഞ്ഞെടുത്തു. ഇരുസമിതികളുടെയും അധ്യക്ഷസ്ഥാനത്തുനിന്ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം വിരമിച്ചതിനെത്തുടർന്നാണു പുതിയ നിയമനം. 2009മുതൽ ഡോ. സൂസപാക്യം ആയിരുന്നു പ്രസിഡന്റ്.

നെയ്യാറ്റിൻകര രൂപതാധ്യക്ഷനായ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ കെആർഎൽസിബിസിയുടെയും കെആർഎൽസിസിയുടെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനെ ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. കെസിബിസി സെക്രട്ടറി ജനറൽ, പുനലൂർ രൂപതാധ്യക്ഷൻ എന്നീ നിലകളിലും ഡോ. കരിയിൽ സേവനം ചെയ്തിട്ടുണ്ട്.

ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യത്തിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന മെത്രാന്മാരുടെ വാർഷികസമ്മേളനത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉൾപ്പെടെ ലത്തീൻ സഭയിലെ 12രൂപതാധ്യക്ഷന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles