വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ,
അങ്ങയുടെ വചനം സജീവവും ഊര്‍ജസ്വലവുമാണ്. അത് ഇരുതലവാളിനേക്കാള്‍ മൂര്‍ച്ഛയുള്ളതാണ്. അത് വായിക്കുമ്പോള്‍ അങ്ങ് എന്നോട് സംസാരിക്കണമേ. വചനത്തിന്റെ സന്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനം എനിക്ക് നല്‍കണമേ. അവ എന്റെ ബുദ്ധിയിലും മനസ്സിലും ഹൃദയത്തിലും തുളച്ചു കയറി എന്നില്‍ ഒരു പരിവര്‍ത്തനം സൃഷ്ടിക്കട്ടെ. എന്റെ പ്രലോഭനങ്ങളിലും പ്രതിസന്ധികളിലും പ്രതികരിക്കാന്‍ എനിക്ക് ധൈര്യം പകര്‍ന്നു തരട്ടെ. അവിടുത്തെ വചനം ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുളള കൃപാവരം എനിക്ക് നല്‍കണമേ,
ആമ്മേന്‍