പൗരോഹിത്യപ്രതിസന്ധിയെ കുറിച്ച് ബെനഡിക്ട് മാര്‍പാപ്പായുടെ പുസ്തകം
വത്തിക്കാന്‍: പൗരോഹിത്യം, ബ്രഹ്മചര്യം, പൗരഹിത്യ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. ബെനഡിക്ട് മാര്‍പാപ്പായും കര്‍ദിനാള്‍ റോബര്‍ട്ട് സാറായും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഫ്രം ദ ഡെപ്ത്സ്് ഓഫ് ഔവര്‍ ഹാര്‍ട്ട്‌സ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇഗ്നേഷ്യസ് പ്രസ് ആണ് പ്രസിദ്ധീകരിക്കുന്നത്.
‘പുരോഹിത ബ്രഹ്മചര്യത്തെ കുറിച്ചു മാത്രമല്ല ഈ പുസ്തകം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ ആദ്യ ഖണ്ഡികയില്‍ എഴുതിയിരിക്കുന്നതു പോലെ, കുറേ നാളുകളായി പൗരോഹിത്യം കടുന്നു പോകുന്ന പ്രതിസന്ധികളെ കുറിച്ചാണ്. എന്നാല്‍ അതിനേക്കാളേറെ, ഇത് സഭയുടെ സ്വഭാവത്തെ കുറിച്ചും ക്രിസ്തീയ ശിഷ്യത്വത്തെ കുറിച്ചും സംസാരിക്കുന്നു’ ഇഗ്നേഷ്യസ് പ്രസിന്റെ സ്ഥാപകനും എഡിറ്ററുമായ ഫാ. ജോസഫ് ഫെസിയോ അഭിപ്രായപ്പെട്ടു.
കര്‍ദിനാള്‍ സാറാ, ഇന്ന് പൗരോഹിത്യം കടന്നു പോകുന്ന ആത്മീയ വെല്ലുവിളികളെ കുറിച്ച്, പ്രത്യേകിച്ച് ബ്രഹ്മചര്യത്തെ കുറിച്ച് ഈ പുസ്തകത്തില്‍ സത്യസന്്ധമായി സംസാരിക്കുന്നു എന്ന് ഇഗ്നേഷ്യസ് പ്രസ് അറിയിച്ചു.
പൗരോഹിത്യം അന്ധകാരപൂര്‍ണമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. നിരവധി ദുര്‍മാതൃകകളും വിവാദംങ്ങളും അവരുടെ സമര്‍പ്പിത ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നു. എല്ലാ ഉപേക്ഷിച്ച് പോകാന്‍ പല വൈദികരും പ്രലോഭിതരാകുന്നു, ബെനഡിക്ടും കര്‍ദനാള്‍ സാറായും എഴുതുന്നു.
പ്രത്യാശയുടെ പുസ്തകമാണ് ഈ പുസ്തകം. പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ ബിബ്ലിക്കലായ പ്രാധാന്യം വിശദീകരിക്കുന്ന പുസ്തകമാണിത്.