ആസ്‌ത്രേലിയയിലെ അഗ്നിബാധ; പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഭൂപ്രകൃതിക്ക് വന്‍ നാശം വിതച്ച് പടരുന്ന കാട്ടീതീയുടെ പശ്ചാത്തലത്തില്‍ ദുരിതശമനത്തിനായി പ്രാര്‍ത്ഥിക്കാനും ദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാനും മെല്‍ബണ്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ കോമെന്‍സോളി ആവശ്യപ്പെട്ടു.

‘കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം പുതുവത്സരത്തിന്റെ സന്തോഷം ആസ്വദിക്കേണ്ട ഈ സമയത്ത് 2020 ന്റെ ആരംഭം വന്‍ നഷ്ടവും ദുഖവും വിരഹവും നാം നേരിടുകയാണ്. ഇനിയും നാശം വരുമെന്ന് നിലയിലാണ് കാര്യങ്ങള്‍’ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

ആസ്‌ത്രേലിയയില്‍ എമ്പാടും നൂറു കണക്കിന് സ്ഥലങ്ങളില്‍ തീ ആളിപ്പടരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീ എന്നാണ് ഇതിന് വിശേഷിപ്പിക്കുന്നത്. 12 മില്യന്‍ ഏക്കര്‍ ഭൂമി ഇതുവരെ കത്തി നശിച്ചു കഴിഞ്ഞു. 19 പേര്‍ തീയില്‍ പെട്ട് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടു. ജീവന്‍ നഷ്ടപ്പെട്ട ജീവിജാലങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.

വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് സൗത്ത് ആസ്‌ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലാണ് തീ ഏറെ നാശം വിതച്ചിരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles