നിങ്ങള്‍ ഈസ്റ്ററിന് തയ്യാറായോ? ഒന്നു പരിശോധിക്കൂ!

1. നോമ്പുകാലത്ത് ഉപേക്ഷിച്ചത് തിരിച്ചെടുക്കാന്‍ നിങ്ങള്‍ വെമ്പുകയാണോ?

നോമ്പുകാലത്ത് നാം പല കാര്യങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. മദ്യം, പുകവലി, മറ്റ് ദുശ്ശീലങ്ങള്‍ തുടങ്ങിയവ നാം വേണ്ടെന്നു വച്ചിട്ടുണ്ട്. അതെല്ലാം വീണ്ടും തുടങ്ങാന്‍ നാം കാത്തിരിക്കുകയാണോ? ഈസ്റ്റര്‍ ഒന്ന് ആയിട്ടു വേണം വീണ്ടും ഒന്ന് പുക വലിക്കാന്‍, മദ്യം കഴിക്കാന്‍ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എങ്കില്‍ നിങ്ങള്‍ ഈസ്റ്ററിന് ഒരുങ്ങിയിട്ടില്ല. മറിച്ച്, നിങ്ങള്‍ ചിന്തിക്കേണ്ടത് ഇങ്ങനെയാണ്: 40 ദിവസത്തേക്ക് എനിക്ക് മദ്യപാനവും പുകവലിയും ഉപേക്ഷിക്കാന്‍ സാധിച്ചെങ്കില്‍ എന്തു കൊണ്ട് അത് എന്നേക്കുമായി നിര്‍ത്തിക്കൂട? അതില്‍ വിജയിച്ചാല്‍ നിങ്ങളുടെ നോമ്പാചരണം അര്‍ത്ഥപൂര്‍ണമാകും.

 

2. നിത്യജീവനെ കുറിച്ച് ധ്യാനിക്കുന്നുണ്ടോ?

നോമ്പുകാലത്ത് നിങ്ങള്‍ നിങ്ങളുടെ തന്നെ മരണം ധ്യാനവിഷയമാക്കിയിട്ടുണ്ടോ? കടന്നു പോകുന്ന ഈ ജീവിതം എത്ര നിസ്സാരമാണെന്നും യേശു ക്രിസ്തു നല്‍കുന്ന നിത്യജീവനു വേണ്ടിയാണ് ഓരോരുത്തരും അധ്വാനിക്കേണ്ടതെന്നും എന്ന ഉള്‍ക്കാഴ്ചയില്‍ എത്തുകയാണ് ഈസ്റ്ററിന്റെ സന്ദേശം.

 

3. പാപത്തെ നിങ്ങള്‍ കൂടുതല്‍ വെറുക്കുന്നുണ്ടോ?

ഈ നോമ്പുകാലത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കള്‍ വെറുപ്പ് ഇപ്പോള്‍ പാപത്തോടും തിന്മയോടും നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈസ്റ്ററിലേക്കുള്ള ശരിയായ വഴിയിലാണ്. യേശു മരണമടഞ്ഞത് പാപത്തില്‍ നിന്നും നമ്മെ മോചിപ്പിക്കാനാണ്. ഈസ്റ്റര്‍ പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള വിജയമാണ്. പാപത്തെ വെറുത്തുപേക്ഷിച്ച് സ്വര്‍ഗത്തിനായി വിശുദ്ധിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുക.

 

4. നിങ്ങളുടെ കുമ്പസാരം മറക്കാനാകാത്ത ഒരു അനുഭവമായി മാറിയോ?

ഈ നോമ്പുകാലം നിങ്ങള്‍ എത്ര ആത്മാര്‍ത്ഥതയോടെ ആചരിച്ചു എന്നതിന് തെളിവാണ് നല്ല കുമ്പസാരം. പാപങ്ങള്‍ ആത്മാര്‍ത്ഥമായി ഉപേക്ഷിച്ച് നടത്തിയ കു്മ്പസാരത്തിന് ശേഷം നിങ്ങള്‍ക്ക് സ്വര്‍ഗീയമായ ഒരു സന്തോഷം അനുഭവപ്പെട്ടോ? ഇനി പാപം ചെയ്യരുത് എന്ന ശക്തമായ ഒരു തോന്നലും തീരുമാനം നിങ്ങള്‍ക്കുണ്ടായോ? എങ്കില്‍ നിങ്ങള്‍ ഈസ്റ്ററിന് ശരിയായി ഒരുങ്ങിയിരിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles