തന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് സൂസൈ പാക്യം പിതാവ്

തിരുവനന്തപൂരം: ‘ദൈവത്തോടും നിങ്ങളോടും വാക്കുകള്‍ കൊണ്ട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല’ എന്ന് രോഗാവസ്ഥയെ അതിജീവിച്ച് വന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് സൂസൈ പാക്യം പറഞ്ഞു.

തന്റെ സഹനങ്ങളുടെ ദിവസങ്ങള്‍ പിതാവ് ഓര്‍ത്തെടുത്തു: ‘ഇക്കഴിഞ്ഞ സഹനത്തിന്റെ ദിനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന തിരുവചനം ഇതാണ്: ‘മരണത്തിന്റെ നിഴല്‍ വീണ താഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു’ (സങ്കീര്‍. 23. 4).

അതെ മരണത്തിന്റെ താഴ്വരയിലൂടെ കടന്നു പോയ ഒരു അനുഭവമായിരുന്നു എന്റേതും. എവിടെയാണെന്നോ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നോ എനിക്ക് ഒരു നിശ്ചയവുമില്ലായിരുന്നു… നിങ്ങളുടെയെല്ലാം തീവ്രമായ പ്രാര്‍ത്ഥനയുടെ ഫലമായി സുബോധാവസ്ഥ വന്നപ്പോഴാണ് കാര്യങ്ങള്‍ ഒന്നു കൂടി വ്യക്തമായി ഞാന്‍ മനസ്സിലാക്കുന്നത്.’ സൂസാ പാ്ക്യം പിതാവ് പറഞ്ഞു.

തന്റെ രോഗകാലത്ത് തന്നെ സന്ദര്‍ശിക്കുകയും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തവരെയും ആശുപത്രി ജീവനക്കാരെയും പിതാവ് പ്രത്യേകം ഓര്‍ത്ത് നന്ദി പറഞ്ഞു.

‘എനിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിച്ചു. തീവ്രമായ പ്രാര്‍ത്ഥനയുടെ ഫലം നിങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ എന്നെക്കാളുപരി പ്രാര്‍ത്ഥന ആവശ്യമുള്ള, ശാരീരികമായും മാനസികമായും സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോകുന്ന, അതിനെക്കാളുപരി, പാപത്തിന്റെ അടിമത്തത്തില്‍ നിപതിച്ചു കൊണ്ടിരിക്കുന്ന അനേകായിരങ്ങള്‍ നമുക്കു ചുറ്റുമുണ്ടല്ലോ. അവരും ദൈവമക്കളും സഹോദരങ്ങളുമല്ലേ? അവര്‍ക്കു വേണ്ടിക്കൂടി തീവ്രമായി പ്രാര്‍ത്ഥിക്കാനും പരിത്യാഗം അനുഷ്ടിക്കാനും നാം തയ്യാറാകേണ്ടതാണ്’ പിതാവ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles