വിശ്വാസം കൃത്യമായി പഠിപ്പിക്കാത്തതു കൊണ്ടാണ് എതിര്‍സാക്ഷ്യങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി നടന്ന ഇടവക സന്ദര്‍ശനത്തില്‍ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ വഴിതെറ്റലുകളുടെ പ്രധാന കാരണം വിശ്വാസത്തെ ശരിയായി പരിശീലിക്കാത്തതിന്‍റെ കുറവാണെന്നും വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് പലപ്പോഴും ചുവട് പിഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍,ഇടവക വികാരി മോണ്‍.വി.പി.ജോസ്, ലത്തീന്‍ സമുദായ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് ഫാ.അഗസ്റ്റിന്‍പുല്ലോര്‍,ഫാ.പോള്‍ സണ്ണി, ഫാ.വിന്‍സണ്‍,ഫാ.മില്‍ട്ടണ്‍ കളപ്പുരക്കല്‍,ആറ്റുപുറം നേശന്‍,എസ്.ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര രൂപതയിലെ 11ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഇന്നലത്തെ പരിപാടികള്‍ക്ക് തുടക്കമായത്‌. കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ്പ്‌ ഡോ.ജോസഫ് കരിയില്‍ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles