അമ്മമനസ്സ്

അമ്മയുടെ മുഖം ഇടറുന്നുണ്ട്..! മകന്‍റെ നിണമണിഞ്ഞ കുരിശുവഴിയെ അവള്‍ പിറകില്‍.കുഞ്ഞുനാളിലെ ഇടറുന്ന ചുവടുകള്‍ക്ക് ബലം നല്‍കിയ അതെ അമ്മ…! മകനെ മാതൃസ്നേഹത്തിന്റെ വയല്‍ വരമ്പിലൂടെ നടത്തി, സ്നേഹത്തിന്‍റെ ചഷകത്തില്‍ പാലൂട്ടി, മനുഷ്യവതാരത്തിന്റെ മഹനീയഭാവത്തെ ഭൂമിയില്‍ കൊണ്ടുവരാന്‍ ഭാഗ്യം കിട്ടിയ കന്യക. അമ്മയുടെ സ്നേഹത്തിന്‍റെ മുന്‍പില്‍ നിശബ്ധമാകുന്ന കാല്‍വരി. ഒക്ടോബർ മാസമാണ്… പരി.അമ്മയെ ഓര്‍ക്കുമ്പോള്‍ ഈ ചിത്രം വല്ലാതെ എന്നെ പിന്തുടരുന്നു…!സുവിശേഷത്തില്‍ ഇത്ര ശക്തമായി മറ്റൊരു സ്ത്രീയെ അവതരിപ്പിക്കുന്നില്ല,   മറിയത്തെപോലെ.

രാത്രികളില്‍ തണുത്ത കഞ്ഞിക്കുമുന്പില്‍ കാത്തിരുന്ന് ഉറങ്ങുന്ന… അവശതയുടെ, തോല്‍വികളുടെ, ഏകാന്തതകളില്‍ തലമുടിയിഴകളില്‍ വിരലോടിച്ച് വാത്സല്യത്തിന്റെ താരാട്ട് പാടുന്ന ഒരുപറ്റം അമ്മമാരുണ്ടായിരുന്നു. അപ്പനേക്കാളും നമ്മെ തൊട്ടറിയുന്ന അമ്മമാര്‍.പക്ഷെ ഇന്നു ഇതൊക്കെ ഓര്‍മ്മകളായി മാറുന്നില്ലേ എന്ന സങ്കടം മാത്രം. ഇന്ന് കാര്യങ്ങള്‍ അല്പം മാറിയിട്ടുണ്ട്. പെറ്റകുഞ്ഞിന്‍റെ മാതൃത്വത്തിലുള്ള വിലപേശല്‍……പൊട്ടിമുളയ്ക്കുന്ന അമ്മാതോട്ടിലുകള്‍…..സൗന്ദര്യത്തെ ഓര്‍ത്ത് വടകയ്ക്കെടുക്കുന്ന ഗര്‍ഭപാത്രങ്ങള്‍….ചര്‍മ്മം സംരക്ഷിക്കാന്‍ മുലയൂട്ടാന്‍ മടിക്കുന്നവര്‍….. ഇങ്ങനെ അമ്മ എന്ന സങ്കല്പം അല്പം മാറിയിട്ടുണ്ട്.(അമ്മമാരേ നിങ്ങളെ സ്നേഹപൂര്‍വ്വം മാത്രമെ ഓര്‍ക്കുന്നുള്ളൂ). ഇനി വരാന്‍ പോകുന്ന കാലത്ത് എന്താകുമോ…? കലകളില്‍നിന്നും കഥകളില്‍നിന്നും അമ്മമാര്‍ അപ്രത്യക്ഷരായി!

സ്നേഹത്തിന്‍റെ ഹൃദയം തുളുമ്പി നമ്മുടെ തലമുറയെ തിരിച്ചു വിളിക്കുന്നു കാല്‍വരിയിലെ അമ്മമനസ്സ്.

“ഇതാ… ഇതുപോലെ സ്നേഹിക്ക്….
അല്ല… ഇതുപോലെ ജീവിക്ക്…!
ഞനും മകനോടൊപ്പം നടക്കുകയാണ്,
എനിക്കറിയാം അവന്‍ കുരിശിലേക്കാണ് …
അവനോടൊപ്പം ഞാനും നടക്കുന്നു.
ആ സ്നേഹത്തിന്‍റെ ചുടു ചോര ഞാനും സ്പര്‍ശിക്കട്ടെ….
ആ ത്യാഗത്തിന്റെ കാല്‍പാടുകള്‍ ഞാനും താഴുകട്ടെ…..”
പ്രിയപ്പെട്ട അമ്മമാരേ…. ഒറ്റപ്പെടുത്തിയവരെയും, കുറ്റപ്പെടുത്തിയവരെയും ചേര്‍ത്ത് പിടിക്കാം.കാരണം നിങ്ങള്‍ക്കെ അതിനു സാധിക്കു… നിങ്ങള്‍ക്ക് മാത്രമേ അതിനു കഴിയു. കാരണം നിങ്ങള്‍ അമ്മമാരാണ്. നിലാവിന്‍റെ ശോഭയില്‍ അമ്മയുടെ ജീവിതം നമ്മുക്കു മുന്‍പില്‍…
ധന്യം നിന്‍ ജന്മം മറിയമേ….

– ബിബിന്‍ ഏഴുപ്ലാക്കല്‍ Mcbs

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles