വിവാഹിതരുടെ പൗരോഹിത്യമല്ല ആമസോണ്‍ സിനഡിന്റെ മുഖ്യവിഷയം എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ ആമസോണ്‍ സിനഡ് ആരംഭിക്കാനിരിക്കേ, സിനഡ് ചര്‍ച്ച ചെയ്യുന്ന നിരവധി വിഷയങ്ങളില്‍ ഒന്ന് മാത്രമാണ് വിവാഹിതരുടെ പൗരോഹിത്യമെന്നും അത് പ്രധാനവിഷയമല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തിമാക്കി. ഇറ്റാലിയന്‍ പത്രമായ ലാ സ്റ്റാംപയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്.
സിനഡിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ സുവിശേഷ ശുശ്രൂഷയും വ്യത്യസ്ഥമായ രീതികളില്‍ എങ്ങനെ സുവിശേഷം പ്രഘോഷിക്കാനാകും എന്നതുമാണെന്ന് പാപ്പാ വിശദമാക്കി.
സിനഡിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പ്രവര്‍ത്തന രേഖയുടെ പേര് ഇന്‍സ്ട്രുമെന്റും ലബോറിസ് എന്നാണ്. കഴിഞ്ഞ ജൂണിലാണ് ഈ രേഖ പ്രസിദ്ധീകരിച്ചത്. അതിനെ തുടര്‍ന്ന് വിവാഹിതരും മുതര്‍ന്നവരുമായ വ്യക്തികളുടെ പൗരോഹിത്യത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായി.
സിനഡ് ശാസ്ത്രജ്ഞന്മാരുടയും രാഷ്ട്രീയക്കാരുടെയും സമ്മേളനമല്ല എന്ന കാര്യവും ഫ്രാന്‍സിസ് പാപ്പാ വ്യക്തിമാക്കി. ‘ഇതൊരു പാര്‍ലമെന്റല്ല, ഇത് വേറെയാണ്. ഇത് സഭയുടെ കാര്യമാണ്. എങ്ങനെയാണ് സുവിശേഷം കാര്യക്ഷമമായി പ്രഘോഷിക്കേണ്ടത് എന്നാണ് പ്രാഥമികമായി സിനഡ് ചര്‍ച്ച ചെയ്യുന്നത്. ഇത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സമ്മേളനമാണ്.’ പാപ്പാ പറഞ്ഞു.
പാപ്പാ സമ്മേളനത്തെ ലൗദാത്തേ സീയുടെ പുത്രന്‍ എന്നാണ് വിശേഷിപ്പിച്ചത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ 2015 ല്‍ പുറത്തിറക്കിയ ചാക്രിക ലേഖനാണ് ലൗദാത്തേ സീ. ഒക്ടോബര്‍ 6 ന് ആരംഭിക്കുന്ന ആമസോണ്‍ സിനഡ് 27 നാണ് അവസാനിക്കുന്നത്.