കൊറോണയ്ക്ക് ശേഷം നീതിയില്‍ അധിഷ്ഠിതമായ ക്രൈസ്തവ സമൂഹം സംജാതമാകണം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: നീതിയില്‍ അധിഷ്ഠിതമായ കൂടുതല്‍ സമത്വസുന്ദരമായ കൂടുതല്‍ ക്രിസ്തീയമായ ഒരു സമൂഹം സംജാതമാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൊറോണക്കാലത്ത് നാം സഹിച്ച സഹനങ്ങള്‍ പാഴായി പോകുമെന്ന് ഫ്രാന്‍സിസ് പാപ്പാ.
പെന്തക്കുസ്തദിനത്തിന്റെ തലേന്ന് പാപ്പാ നല്‍കിയ വീഡിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നാം ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് പുറത്തു വരുമ്പോള്‍, നാം പണ്ട് ചെയ്തിരുന്ന കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കുകയില്ല. മുമ്പ് ചെയ്തിരുന്നതു പോലെ ആയിരിക്കുകയില്ല ഇനി ചെയ്യന്നത്. എല്ലാം വ്യത്യസ്തമായിരിക്കും’ പാപ്പാ പറഞ്ഞു.
‘എന്നാല്‍ കുറേക്കൂടി നീതിപൂര്‍ണവും സമത്വസുന്ദരവും ക്രിസ്തീയവുമായ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ സഹനങ്ങള്‍ പാഴായി പോകും’ എ്ന്നും പാപ്പാ ഓര്‍മപ്പിച്ചു.
ലോകത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യം എന്ന പകര്‍ച്ചവ്യാധി ഇല്ലാതാക്കാന്‍ സാധിച്ചില്ലെങ്കില്‍, നമ്മുടെ രാജ്യത്തെയും നമ്മള്‍ വസിക്കുന്ന ഇടങ്ങളിലെയും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാം വൃഥാവിലായി പോകുമെന്നും പാപ്പാ പറഞ്ഞു.