കുട്ടികള്‍ക്ക് വേദോപദേശം പഠിക്കാന്‍ അഡ്വെഞ്ചര്‍ കാറ്റിക്കിസം
കുട്ടികളുടെ വേദോപദേശം അതീവ രസകരവും വിനോദപ്രദവുമായി ഒരുക്കിയിട്ടുള്ള കാറ്റക്കിസം വീഡിയോകളാണ് ബ്രദര്‍ ഫ്രാന്‍സ്സിസ് കാറ്റക്കിസം. കാറ്റക്കിസം വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ളതും ഈ വീഡിയോകള്‍ക്കാണ്. കുട്ടികള്‍ അവയെ വളരെയേറെ ഇഷ്ടപ്പെടുന്നു
ബ്രദര്‍ ഫ്രാന്‍സിസ് കാറ്റക്കിസം പരമ്പരയുടെ 38 ാം ഭാഗവുമായി നിര്‍മാതാക്കള്‍ എത്തുകയാണ്. The Adventure Catechism (സാഹസിക വേദോപദേശം) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കത്തോലിക്കാസഭയുടെ ഔദ്യോഗിക വേദപാഠപുസ്‌കത്തില്‍ നിന്നാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ മരിയ, ഗബ്രിയേല്‍ എന്നീ കുട്ടികളെ ബ്രദര്‍ ഫ്രാന്‍സിസ് ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ പകര്‍ന്ന് നയിക്കുന്ന രീതിയിലാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്.