അടപ്പൂരച്ചൻ ’ചിന്തയിലും പ്രവൃത്തിയിലും ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം: ജസ്റ്റീസ് സിറിയക് ജോസഫ്

കൊച്ചി: തൊണ്ണൂറ് വയസ് പിന്നിട്ടിട്ടും ചിന്തയിലും പ്രവൃത്തിയിലും ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് അടപ്പൂരച്ചന്േ‍റതെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്. നാലുപതിറ്റാണ്ട് നീണ്ട കൊച്ചിയിലെ സഹവാസത്തിനൊടുവിൽ കോഴിക്കോട്ടെക്ക് യാത്രയാകുന്ന റവ. ഡോ. എ. അടപ്പൂരിന് കലൂർ ലൂമെൻ ജ്യോതിസിൽ ലൂമെൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പു ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അരനൂറ്റാണ്ടിലധികമായി അച്ചനുമായി സ്നേഹബന്ധം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലയാത്രകളിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ബൗദ്ധിത സത്യസന്ധത കാണിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്േ‍റതെന്നും” സിറിയക് ജോസഫ് പറഞ്ഞു.

ചടങ്ങിൽ കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കെ. ബാബു ജോസഫ് അടപ്പൂരച്ചനെ പൊന്നായ അണിയിച്ച് ആദരിച്ചു. റവ. ഡോ. പോൾ തേലക്കാട്ടിൽ, ഡോ. ജേക്കബ് തോമസ്, ഡോ. കെ.എം. മാത്യു, ഡോ. ജോർജ് തയ്യിൽ, പ്രഫ. മൈക്കിൾ തരകൻ, പ്രഫ. എം. തോമസ് മാത്യു, ഫാ. വർഗീസ് വള്ളിക്കാട്ട്, സാബു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles