വ്യാജമായ ദൈവദൂഷണകുറ്റം ചുമത്തപ്പെട്ടവരെ സഹായിക്കണമെന്ന് അസിയാ ബീബി

പാക്കിസ്ഥാനില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന ദൈവനിന്ദാ നിയമങ്ങള്‍ മാറ്റാന്‍ ലോകം മുഴുവന്‍ പരിശ്രമിക്കണമെന്ന് അസിയാ ബീബി. വ്യാജമായി ആരോപിക്കപ്പെട്ട ദൈവദൂഷണകുറ്റത്തിന്റെ പേരില്‍ എട്ടു വര്‍ഷം പാക്ക് തടവില്‍ കഴിഞ്ഞ ശേഷം മോചിതയായ പാക്ക് സ്വദേശിയായ കത്തോലിക്കയാണ് അസിയാ ബീബി.

മെയ് മാസത്തില്‍ തടവില്‍ നിന്ന് വിമോചിതയായ ശേഷം നടത്തിയ ആദ്യ അഭിമുഖത്തില്‍ ദൈവനിന്ദാകുറ്റം ചുമത്തപ്പെട്ട് പലരും പാക്ക് ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് അസിയാ ബീബി പറഞ്ഞു.

‘വ്യാജമായി ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ കിടക്കുന്നവരുടെ മോചനത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’ അസിയാ ബീബി പറഞ്ഞു. ജനങ്ങള്‍ അവരെ കേള്‍ക്കണം എന്നും അവരെ സഹായിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു, ബീബി കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles