ഈ വര്‍ഷത്തെ വിശുദ്ധവാരം എങ്ങനെ ആചരിക്കണം? വത്തിക്കാന്‍ പറയുന്നു…

1. മഹാമാരിക്കാലത്തെ വിശുദ്ധവാരം
ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാർഗ്ഗരേഖകൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാൻ സമിതികളുടെ ഓഫിസുകൾ വഴിയും പ്രാദേശിക മെത്രന്മാർക്കായി നേരിട്ടുമാണ് വത്തിക്കാൻ 2021-ലെ വിശുദ്ധവാരാചാരണത്തെ സഹായിക്കുന്ന വിധത്തിലുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. സഭയുടെ സവിശേഷമായ ഈ ആരാധനക്രമ വത്സരഘട്ടം – വിശുദ്ധവാരം അജപാലകർക്കും വിശ്വാസസമൂഹത്തിനും ഒരുപോലെ ആത്മീയമായി ഉപകാരപ്രദമാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ മഹാമാരിക്കാലത്ത് വത്തിക്കാൻ ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുള്ളത്.

2. ജനപങ്കാളിത്തത്തെ വെല്ലുവിളിക്കുന്ന വൈറസ് വ്യാപനം
സാധാരണഗതിയിൽ ആരാധനക്രമ പരിപാടികൾ നടത്തുന്നതിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ആഗോളതലത്തിലും ദേശീയ പ്രാദേശിക തലങ്ങളിലും നാം കോവിഡ്19-ന്‍റെ വ്യാപനം ഈ ദിവസങ്ങളിൽ വിലയിരുത്തപ്പെട്ടിട്ടുള്ളത്. അതിനാൽ വിവേകപൂർവ്വവും ജനങ്ങൾക്ക് ഫലപ്രദമാകുന്ന വിധത്തിലും ആരാധനക്രമപരിപാടികൾ സാധിക്കുന്ന വിധത്തിലും എത്രയും ക്രമമായി ദൈവജനത്തിനായി യേശുവിന്‍റെ പെസഹാരഹസ്യങ്ങളുടെ അനുഷ്ഠാനം സംഘടിപ്പിക്കുവാൻ പരിശ്രമിക്കണമെന്നതാണ് വത്തിക്കാന്‍റെ പൊതുവായ നിർദ്ദേശം. എന്നാൽ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും സർക്കാരുകൾ ആവശ്യപ്പെടുന്ന പ്രതിരോധ നിബന്ധനകളും ആജ്ഞകളും പൊതുനന്മയ്ക്കായി പാലിച്ചുകൊണ്ടായിരിക്കണം ആരാധനക്രമ പരിപാടികൾ സംഘടിപ്പിക്കുവാൻ എന്ന് പ്രസ്താവന എടുത്തുപറയുന്നുണ്ട്.

3. അടച്ചുപൂട്ടിയ അവസ്ഥ
വിശുദ്ധവാരത്തിലെ ആരാധനക്രമാഘോഷങ്ങൾ സംബന്ധിച്ച് 2020 മാർച്ച് 15-നു വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങൾക്കായുള്ള സംഘം നല്കിയിട്ടുള്ള നിർദ്ദേശങ്ങളും പ്രസക്തമാണെന്ന് 2021 ഫെബ്രുവരി ആദ്യവാരത്തിൽ മെത്രാന്മാർക്ക് അയച്ച കത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജ്യത്തെ അവസ്ഥ മറ്റൊന്നുമായി തുലനംചെയ്യുമ്പോൾ ഏറെ വ്യത്യസ്തമാണെന്നും, ചിലയിടങ്ങളിൽ ഇപ്പോഴും പൂർണ്ണമായ ലോക്-ടൗൺ സാഹചര്യം നിലനില്‍ക്കുന്നതുമൂലം ദേവാലയങ്ങളിൽ ആരാധക്രമ പരിപാടികളിൽ സംഘടിപ്പിക്കുന്നതോ അതിൽ വിശ്വാസികൾ പങ്കെടുക്കുന്നതോ സാദ്ധ്യമല്ലാത്ത അവസ്ഥയാണെന്ന് വത്തിക്കാൻ മനസ്സിലാക്കുന്നുണ്ടെന്ന് നിദ്ദേശങ്ങളുടെ പത്രിക വ്യക്തമാക്കുന്നുണ്ട്.

4. തുറന്ന ദേവാലയങ്ങൾ
ചില രാജ്യങ്ങിൽ സാധാരണഗതിയിലേയ്ക്ക് തിരികെപോകുവാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നതും എടുത്തുപറയുന്നുണ്ട്. അവിടെല്ലാം, “കർത്താവിന്‍റെ വിരുന്നു മേശയിലേയ്ക്ക് നമുക്കു തിരികെപ്പോകാം…” എന്ന പ്രചോദനത്തോടും ആവേശത്തോടുംകൂടെ പൂർവ്വോപരി ഊർജ്ജസ്വലരായി ആരാധനക്രമ പരിപാടികളിൽ വിശ്വാസികൾ പങ്കെടുക്കുവാൻ പരിശ്രമിക്കണമെന്നും വത്തിക്കാന്‍റെ നിർദ്ദേശങ്ങളിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്.

5. മാധ്യമങ്ങളിലൂടെ പങ്കെടുക്കാം
ആരാധനക്രമാചരണത്തിൽ നേരിട്ട് പങ്കെടുക്കുവാനാവാത്ത സമൂഹങ്ങൾ ഐക്യത്തിന്‍റെ പ്രതീകമായി അവരവരുടെ മെത്രാന്മാരും അജപാലകരും സംഘടിപ്പിക്കുന്ന മാധ്യമങ്ങളിലൂടെയുള്ള തിരുക്കർമ്മങ്ങളിൽ ഒരുക്കത്തോടെ പങ്കെടുത്ത് അവയുടെ ഫലപ്രാപ്തി അണിയുവൻ ഈ വിശുദ്ധവാരത്തിൽ പരിശ്രമിക്കണമെന്നും 2021 ഫെബ്രുവരിയിൽ ഇറക്കിയ നിർദ്ദേശങ്ങളിൽ വത്തിക്കാൻ പ്രത്യേകമായി ഉദ്ബോധിപ്പിക്കുന്നുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles