ലൂര്‍ദിലെ ആദ്യത്തെ അത്ഭുതം

1858ന് ഫ്രാന്‍സിലെ ലൂര്‍ദില്‍ പതിനാലുവയസ്സുകാരിയായ ബെര്‍ണാഡറ്റിന് പരി. മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചു. കത്തോലിക്കാസഭ ഈ ദര്‍ശനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് എന്ന നാമകരണത്തിലൂടെ പരി. മറിയത്തെ ആദരിച്ചു. 1858 ഫെബ്രുവരി 25ന് ഉണ്ടായ ദര്‍ശനത്തില്‍ ബെര്‍ണാഡറ്റിന് മാതാവ് ഒരു നീരുറവയുടെ സ്ഥാനം പറഞ്ഞുകൊടുക്കുകയുണ്ടായി. രോഗസൗഖ്യദായകമായ ലൂര്‍ദിലെ ആ അത്ഭുത നീരുറവ പിന്നീട് ലോകപ്രസിദ്ധമായി. ഒട്ടേറെ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആ നീരുറവയില്‍ ആദ്യത്തേത്് എന്ന് ഗണിക്കപ്പെടുന്നത് കാതറിന്‍ ലാറ്റാപൈ എന്ന മദ്ധ്യവയസ്‌ക്കയ്ക്ക് ഉണ്ടായ രോഗസൗഖ്യമാണ്.

ലൂര്‍ദിനടുത്തുള്ള ലൗബാജാക് എന്ന സ്ഥലത്താണ് കാതറിന്‍ തന്റെ രണ്ടു മക്കളോടൊത്ത് താമസിച്ചിരുന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ 1856ല്‍ മരത്തില്‍ നിന്നും വീണതു മൂലം കാതറിന്റെ വലതുകൈയ്ക്ക് സാരമായ പരിക്കേറ്റു. വലതുകൈയുടെ അവസാനത്തെ രണ്ടു വിരലുകള്‍ അനക്കാന്‍ കഴിയുമായിരുന്നില്ല.

ബെര്‍ണാഡെറ്റിന് മാതാവ് പ്രത്യക്ഷപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണ മൂലം കാതറിന്‍ വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് രണ്ടുമക്കളെയും കൂട്ടി ലൂര്‍ദിലേക്ക് പുറപ്പെട്ടു. അവിടെവച്ച് കാതറിന്‍ വി. ബെര്‍ണാഡിനെ കണ്ടുമുട്ടുന്നു. മാതാവിന്റെ ഗ്രോട്ടോയുടെ സമീപം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അത്ഭുത നീരുറവയിലെ ജലത്തില്‍ കൈകള്‍ കഴുകി. പൊടുന്നനെ അവളുടെ കൈവിരലുകള്‍ക്ക് ചലനശേഷി വീണ്ടുകിട്ടി. അന്ന് വൈകുന്നേരം ഭവനത്തിലേക്ക് തിരിച്ച കാതറിന്‍ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം കൊടുത്തു. ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു ശേഷം ആ മകന്‍ പൗരോഹിത്യം സ്വീകരിച്ച് ഒരു കത്തോലിക്കാ വൈദീകനായിതീര്‍ന്നു. വി. ബെര്‍ണാഡറ്റിനുണ്ടായ മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ ഓര്‍മ്മയാചരണമായി ഫെബ്രുവരി 11 ന് ലൂര്‍ദ് മാതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles