ചൈനയുടെ ആദ്യ ക്രൈസ്തവ രക്തസാക്ഷി കുരിശില്‍ മരിച്ചത് വുഹാനില്‍
വുഹാന്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ നാം ആദ്യം ഓര്‍ക്കുക കൊറോണ വൈറസിനെയാണ്. ഇന്ന് ലോകത്തെ നടുക്കിയിരിക്കുന്ന കൊവിഡ് 19 ന്റെ പ്രഭവ സ്ഥാനം ചൈനയിലെ വുഹാന്‍ നഗരമാണെന്ന് കണക്കാക്കപ്പെടുന്നു.
എന്നാല്‍ വുഹാന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ വച്ചാണ് ചൈനയില്‍ നിന്ന് ആ ആദ്യമായി വിശുദ്ധപദവിലേക്ക് ഉയര്‍ത്തപ്പെട്ട വിന്‍സെന്റഷ്യന്‍ മിഷണറി വൈദികന്‍ രക്തസാക്ഷിത്വം വഹിച്ചത്.
1840 ലാണ് ആ കുരിശു മരണം സംഭവിച്ചത്. ജീന്‍ ഗബ്രിയേല്‍ പെര്‍ബോയര്‍ എന്ന വിന്‍സെന്‍ഷ്യന്‍ മിഷണി വൈദികനെ അദ്ദേഹത്തെ കൂടെയുണ്ടായിരുന്ന സഹായികളില്‍ ഒരുവന്‍ തന്നെയാണ് പണത്തിന് വേണ്ടി ഒറ്റു കൊടുത്തത്. തുടര്‍ന്ന് ജീനിനെ അവര്‍ ചങ്ങലകളില്‍ ബന്ധിച്ച്, ക്രൂരമായി പീഡിപ്പിച്ച് മരക്കുരിശില്‍ തൂക്കി കൊന്നു.
ഫാ. ജീനിന്റെയും മറ്റൊരു വിന്‍സെന്‍ഷ്യന്‍ വൈദികനായ വി. ഫ്രാന്‍സിസ് റെജിസ് ക്ലെറ്റിന്റെയും ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തി ഈ ചരിത്രം വെളിച്ചത്തു കൊണ്ടു വന്നത് ചൈനീസ് ചരിത്ര പ്രഫസറായി ഡോ. ആന്തണി ക്ലാര്‍ക്കാണ്.