വി കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

വിശുദ്ധ കുരിശിന്റെ തിരുനാള്‍ സഭയില്‍ ആചരിക്കാന്‍ തുടങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലാണ്. മിലാന്‍ വിളംബരം വഴി ക്രിസ്തു മതത്തിനു ആരാധന സ്വത്രന്ത്യം നല്‍കിയ കോണ്‍സ്റ്റെന്റ്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ യാണ് ഹെലനെ രാജ്ഞി. മാക്‌സെന്‍സിയൂ സുമായുള്ള യുദ്ധത്തില്‍ ചക്രവര്‍ത്തിക്ക് കുരിശിന്റെ അടയാളത്തില്‍ ജയിക്കാമെന്നുള്ള കാഴ്ച ഉണ്ടായതിനു ശേഷം അദ്ദേഹം ക്രിസ് ത്യാനികളോട് ആര്‍ദ്രത പ്രകടിപ്പിച്ചു തുടങ്ങി. മാനസാന്തര ശേഷം രാജ്ഞി ദാനധര്‍മ്മങ്ങളി ലും മറ്റും ഉത്സാഹം കാണിച്ചു തുടങ്ങി. 326 ല്‍ ജെറുസലേമിലെ ബിഷപ്പ് മക്കാരിയൂസിനു ഗാഗുല്‍ത്തയില്‍ ഒരു ദേവാലയം പണിയുന്ന തിനു കല്പന കൊടുത്തു. അന്ന് രാജ്ഞിക്ക് എഴുപത്തിയഞ്ച് വയസായിരുന്നുവെങ്കിലും പള്ളി പണി നേരില്‍ കാണാന്‍ ജെറുസലെ മിലേക്ക് യാത്രയായി. യഥാര്‍ത്ഥ കുരിശു കണ്ടെത്തണം എന്ന ആഗ്രഹവും ആ യാത്ര യ്ക്ക് പിറകിലുണ്ടായിരുന്നു. ഗാഗുല്‍ത്തായില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പും ചവറും മാറ്റുക യും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്ത പ്പോള്‍ മൂന്നു കുരിശുകളും കണ്ടെത്തി. ക്രിസ്തുവിനെ തറച്ച കുരിശു ഏതെന്നു മന സിലാക്കാന്‍ ആ കുരിശുകള്‍ ഓരോന്നായി എടുത്തു രോഗ ബാധിതയായി കിടന്നിരുന്ന ഒരു സ്ത്രീയെ സ്പര്‍ശിച്ചു നോക്കി. യഥാര്‍ത്ഥ കുരിശു തൊട്ടപ്പോള്‍ അവരുടെ രോഗം മാറി. ഹെലെന രാജ്ഞി സന്തോഷം കൊണ്ട് വീര്‍ പ്പുമുട്ടി. അവിടെ ഉടന് തന്നെ ഒരു ദേവാലയം പണിയുകയും ചെയ്തു. രാജ്ഞി മെത്രാന്മാ രോടും പുരോഹിതന്മാരോടും വളരെ അധികം ബഹുമാനം പ്രകടിപ്പിച്ചിരുന്നു. യേശുവിന്റെ ജീവിതവുമായി ബന്ധമുള്ള ഇടങ്ങളിലെല്ലാം ഓരോ പള്ളി പണിയിച്ചു രാജ്ഞി റോമിലേക്ക് മടങ്ങി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജ്ഞി മരണമടയുകയും ചെയ്തു. 335 മുത ല്‍ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ട് മുതല്‍ ഗ്രീക്ക് സഭയിലും ലത്തീന്‍ സഭയിലും എല്ലാം വിശുദ്ധ കുരിശിന്റെ തിരുനാള്‍ ആചരി ക്കാന്‍ തുടങ്ങിയിരുന്നു. ചക്രവര്‍ത്തിക്ക് ലഭിച്ച ദര്‍ശനമാണ് ഈ തിരുനാളിന് ആധാരമായി രുന്നത്.
കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ തിരു സഭയില്‍ സാര്‍വത്രികമായതു ഹേരാക്ലിയൂസ് ചക്രവര്‍ത്തി പേര്‍ഷ്യന്‍ രാജാവായിരുന്ന കോസ് റോസിനെ പരാജയപ്പെടുത്തി കുരിശി ന്റെ അവശിഷ്ടം അദ്ദേഹത്തിന്റെ പക്കല്‍ നിന്നും തിരികെ വാങ്ങിയതിനു ശേഷമാണു. 614ല്‍ പേര്‍ഷ്യന്‍ രാജാവ് ജെറുസലേം പിടിച്ചടക്കി അവിടെ സ്ഥാപിച്ചിരുന്ന കുരി ശിന്റെ അവശിഷ്ടം സ്വരാജ്യത്തിലേക്ക് കൊണ്ട് പോകുകയുണ്ടായി. 629ല്‍ കുരിശിന്റെ അവ ശിഷ്ടം സ്ഥാപിച്ചു. അന്ന് മുതല്‍ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ തിരുസഭ ആഘോഷി ക്കാന്‍ തുടങ്ങി.

മിലാന്‍ വിളംബരം
കോണ്‍ സ്റ്റെന്റയിന്‍ ചക്രവര്‍ത്തി കരുത്തേ റിയ മാക്‌സെന്‍ സീയൂസ് രാജാവിന്റെ ആക്ര മണത്തെ ഭയന്നിരിക്കുമ്പോള്‍ സത്യ ദൈവ ത്തോട് സഹായം അഭ്യര്‍ഥിച്ചു. അന്ന് അദ്ദേ ഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രി ചക്രവ ര്‍ത്തിക്ക് ഒരു കാഴ്ച്ചയുണ്ടായി. ആകാശത്തില്‍ കുരിശാകൃതിയില്‍ ഒരു പ്രകാശവും കുരി ശിനെ വലയം ചെയ്യുന്ന വൃത്താകൃതിയില്‍ ഉള്ള ഒരു ലേഖനവും .ഈ അടയാളത്തില്‍ നീ വിജയം വരിക്കുമെന്നാണ് അതില്‍ എഴുതിയി രുന്നത്. അതില്‍ കാണപ്പെട്ട പോലെ ഒരു അട യാളം പതാകയില്‍ ചേര്‍ക്കാന്‍ അദ്ദേഹം കല്പിച്ചു. യുദ്ധത്തില്‍ അദ്ദേഹം വിജയം വരി ക്കുകയും ചെയ്തു. താമസിയാതെ മത പീഡ നം അവസാനിപ്പിക്കുകയും ക്രിസ്ത്യാനികള്‍ ക്ക് സ്വാതന്ത്യം നല്‍കിയതായി പ്രഖ്യാപിക്കു കയും ചെയ്തു. ഇതാണ് താമസിയാതെ മത പീഡനം അവസാനിപ്പിക്കുകയും ക്രിസ്ത്യാനി കള്‍ക്ക് സ്വാതന്ത്യം നല്‍കിയതായി പ്രഖ്യാപി ക്കുകയും ചെയ്തു. ഇതാണ് 313ലെ പ്രസിദ്ധ മായ മിലാന്‍ വിളംബരം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles