സാത്താനിക ആരാധകന്‍ ഇന്ന് ഭ്രൂണഹത്യയ്‌ക്കെതിരെ പോരാടുന്നു!

ആത്മീയ ആയുധങ്ങളുപയോഗിച്ച് എതിരിടേണ്ട ഒരാത്മീയ സമരമാണ് ഭ്രൂണഹത്യ, അതൊരു പൈശാചിക ബലിയാണ്,” നൂറ്റിനാല്‍പ്പത്തിയാറ് ഭ്രൂണഹത്യകള്‍ക്ക് നേതൃത്വം കൊടുത്ത മുന്‍ സാത്താനിക ആരാധകനും മഹാമാന്ത്രികനുമായ സക്കറിയാ കിംഗിന്റെ വാക്കുകളാണിവ.

പരിശുദ്ധ കന്യകയുടെ അത്ഭുത മെഡലിന്റെ അസാധാരണ കൃപയാല്‍ ക്രിസ്തീയവിശ്വാസത്തിലേയ്ക്ക് മടങ്ങിവന്ന വ്യക്തിയാണ് ഈ കുപ്രസിദ്ധ പൈശാചിക മാന്ത്രികന്‍. അമേരിക്കയിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച സക്കറിയാ കിംഗ് പത്ത് വയസ്സ് മുതല്‍ പൈശാചിക ക്രിയകള്‍ അഭ്യസിച്ച് തുടങ്ങി. പന്ത്രണ്ടാം വയസില്‍ സാത്താനോടുളള ഉടമ്പടിയുടെ ഭാഗമായി കൈകളില്‍ ചോര പുരളുന്നതിനായി ഭ്രൂണഹത്യയില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് ലോക പൈശാചികസഭയില്‍ അംഗമാകുകയും ഉയര്‍ന്ന മാന്ത്രികപദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. രാഷ്ട്രീയനേതാക്കള്‍, സംഗീതജ്ഞര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ ലോകവിജയം കൊതിക്കുന്ന ഏവര്‍ക്കുംവേണ്ടി സക്കറിയാ കിംഗ് മാന്ത്രിക ഉച്ചാടനകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി.

കത്തോലിക്കാ സഭയിലേക്കുളള സക്കറിയാ കിംഗിന്റെ അവിശ്വസനീയ മടക്കയാത്ര ആരംഭിക്കുന്നത് പരിശുദ്ധ കന്യകയുടെ അത്ഭുതമെഡല്‍ ഒരു സ്ത്രീ സമ്മാനിക്കുന്നതിലൂടെയാണ്. അത്ഭുതമെഡല്‍ കൈയിലെടുത്ത നിമിഷം അയാളുടെ മുമ്പില്‍ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു. ചെയ്ത ഓരോ പൈശാചിക പ്രവ്യത്തികളെയും ഓര്‍മ്മപ്പെടുത്തി. പുഞ്ചിരിതൂകി യേശുക്രിസ്തുവിനെ കാണിച്ചുകൊടുത്തുകൊണ്ട് പരിശുദ്ധ മറിയം പറഞ്ഞു, ”നിന്റെ ജോലി ഭ്രൂണഹത്യക്കെതിരെയുളള സമരത്തില്‍ എന്നെ സഹായിക്കുകയാണ”. പാതാളത്തില്‍ നിന്നും ഉയര്‍ത്തി ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് ചേര്‍ത്തുവെച്ച പരിശുദ്ധ കന്യകയുടെ അത്ഭുതമെഡലിന്റെ ശക്തി കിംഗിന് പ്രദാനം ചെയ്തത് പരമമായ ശാന്തിയായിരുന്നു.

1973 മുതല്‍ അമേരിക്കയില്‍ നിയമാനുമതി ലഭിച്ച ഭ്രൂണഹത്യക്ക് എങ്ങനെ ഒരറുതി വരുത്തണമെന്ന് എത്ര ചിന്തിച്ചിട്ടും കിംഗിന് മനസ്സിലായില്ല. അങ്ങനെ ദിവ്യബലിയിലും നിത്യാരാധനയിലും പങ്കുകൊണ്ടുതുടങ്ങി. പതിനെട്ടു മണിക്കൂറുകളോളം നിത്യാരാധനയില്‍ പങ്കെടുത്തു. വേദപാഠപരിശീലനങ്ങള്‍ സ്വായത്തമാക്കി 2008ല്‍ കത്തോലിക്കാസഭയില്‍ അംഗമായി സക്കറിയാ കിംഗ്.

തന്നില്‍ നിക്ഷിപ്തമായ ജോലി നിറവേറ്റുന്നതിനായി യേശുക്രിസ്തുവിന്റെ സഹായം അപേക്ഷിച്ചപ്പോള്‍ പരിശുദ്ധ മറിയം കിംഗിനു മുന്നില്‍ വീണ്ടും പ്രത്യക്ഷനായി പറയുന്നു, ”നിനക്കെന്തറിയാമോ അത് ഉപയോഗിക്കുക.” ആ നിമിഷം മനസില്‍ തിങ്ങിനിറഞ്ഞിരുന്ന കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുമാറുന്നു. അങ്ങനെ ഭ്രൂണഹത്യ ഒരു പൈശാചിക പ്രവൃത്തി എന്ന പേരില്‍ കിംഗ് ഒരു സി.ഡി. തയ്യാറാക്കി. ഭ്രൂണഹത്യാകേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തുന്നതിനായി വൈദീകര്‍ക്കും, ബിഷപ്പുമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സി.ഡിയിലൂടെ. ആത്മീയ സമരമുറകളായ ജപമാലയിലൂടെ യും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലൂടെയും ആ പൈശാചികപ്രവൃത്തിയോട് എതിരിടുവാ ന്‍ കഴിയും. അല്മായന്റെ ശക്തമായ ആയുധ മാണ് ജപമാല. എന്നാല്‍ ദിവ്യബലിയാണ് സഭയുടെ ശക്തമായ പ്രാര്‍ത്ഥന. ഇവയിലൂടെ ഭ്രൂണഹത്യാനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് കിംഗ് വിശ്വസിക്കുന്നു.

ടെക്‌സാസിലും, ലൂസിയാനയിലും, ഫ്‌ളോറിഡായിലുമുളള ഭ്രൂണഹത്യാകേന്ദ്രങ്ങള്‍ക്ക് മുമ്പില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുകയും ഗ്വാഡലൂപ്പെ മാതാവിന്റെ രൂപം അവിടങ്ങളില്‍ സ്ഥാപിക്കുകയുമുണ്ടായി. അത്ഭുതമെന്ന് പറയട്ടെ അവയുടെ പ്രവര്‍ത്തനം നിലച്ചു. ഒരു വൈദീകന്‍ ഭ്രൂണഹത്യാകേന്ദ്രത്തിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ ദിവ്യ ബലി അര്‍പ്പിക്കുന്നതും ബാധ ഒഴിപ്പിക്കുന്നതും പതിവാക്കി. തല്‍ഫലമായി ആഴ്ചയില്‍ ഏഴുദിവസം പ്രവര്‍ത്തിച്ചിരുന്ന ആ സ്ഥാപനം ഇപ്പോള്‍ മൂന്നു ദിവസമെ തുറക്കാറുളളു. അവിടെ നടത്തപ്പെടുന്ന ഭ്രൂണഹത്യകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഇനിയും ആ കേന്ദ്രത്തിന്റെ മുമ്പില്‍ നാല്പതു ദിവസത്തേ ക്കു ദിവ്യകാരുണ്യ പ്രദക്ഷിണം നടത്താനൊ രുങ്ങുകയാണാ വൈദീകന്‍. വേറെയൊരു കേന്ദ്രത്തിനു മുന്നില്‍ ഒരു ബിഷപ്പ് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുകയുണ്ടായി. മൂന്നു വര്‍ഷം കൊണ്ട് അത് അടച്ചുപൂട്ടി. മറ്റൊരു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചത് വെറും രണ്ടാഴ്ച്ചകൊണ്ടാണ്.

ഭ്രൂണഹത്യ ഒരു പൈശാചിക ബലിയാണ് എന്ന പേരുളള തന്റെ പുതിയ പുസ്തകത്തില്‍ കിംഗ് തന്റെ അനുഭവങ്ങള്‍ മുഴുവന്‍ വിവരി ക്കുന്നുണ്ട്. പ്രമേഹം മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട് കാന്‍സാസില്‍ ജീവിക്കുന്ന കിംഗ് സാത്താനില്‍നിന്നുളള തന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥ ലോകം മുഴുവന്‍ വിവരിക്കുന്ന ഒരു അന്താരാഷ്ട്ര വാഗ്മി കൂടിയാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles