വിശ്വാസപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായ് യൂകാറ്റ്
കാലികവും വിശ്വാസപരവുമായ സംശയങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. യുവജനങ്ങളുടെ ഇത്തരം സംശയങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടി നല്‍കുന്ന കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥമാണ് യൂകാറ്റ്. കത്തോലിക്കാ വിശ്വാസം സംബന്ധിക്കു എല്ലാ കാര്യങ്ങളും യുവാക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്ന രീതിയില്‍ ചോദ്യോത്തരങ്ങളിലൂടെയാണ് യൂകാറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാര്‍വത്രികസഭയുടെ മതബോധനഗ്രന്ഥത്തിന്റെ രത്‌നച്ചുരുക്കമാണ് യുവജനമതബോധനഗ്രന്ഥത്തിന്റെ ഉള്ളടക്കം.
നാല് അധ്യായങ്ങളിലായി 527 ചോദ്യോത്തരങ്ങളിലൂടെ സഭയുടെ വിശ്വാസപ്രബോധനങ്ങള്‍, കൂദാശകള്‍, ധാര്‍മ്മികത, പ്രാര്‍ത്ഥന, ആദ്ധ്യാത്മികത എിവയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വ്യാഖ്യാനം യൂകാറ്റില്‍ നല്‍കിയിട്ടുണ്ട്. ചിത്രങ്ങളും, സംക്ഷിപ്ത നിര്‍വചനങ്ങളും, വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും ലോകപ്രശസ്ത വ്യക്തികളില്‍ നിുമുള്ള ഉദ്ധരണികള്‍കൊണ്ടും മനോഹരമാണ് യൂകാറ്റ്.
നാം ഈ ഭൂമിയിലായിരിക്കുന്നത് എന്തുകൊണ്ടാണ്?, എന്തുകൊണ്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചത്?, നമ്മുടെ യുക്തികൊണ്ട് ദൈവാസ്തിത്വം അറിയാന്‍ കഴിയുമോ?.. തുടങ്ങി വിശ്വാസത്തെ സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും യൂകാറ്റില്‍ ഉത്തരമുണ്ട്.
സ്വവര്‍ഗാനുരാഗം,വിവാഹപൂര്‍വ-വിവാഹേതര ലൈംഗികബന്ധം തുടങ്ങി യുവജനങ്ങളെ ധാര്‍മ്മിക അപചയത്തിലേക്കു നയിക്കു കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട് എന്താണ് എങ്ങനെ കാലികമായ ചോദ്യങ്ങള്‍ക്കും യൂകാറ്റ് ഉത്തരം നല്‍കുന്നു. പാപത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചുമെല്ലാം സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ യൂകാറ്റില്‍ വ്യക്തമായി നിര്‍വചിച്ചിരിക്കുന്നു.
1980 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് യുവജനങ്ങള്‍ക്കായി ഒരു മതബോധനഗ്രന്ഥം തയാറാക്കാന്‍ മെത്രാന്മാരുടെ തിരുസംഘത്തോട് ആവശ്യപ്പെ’ത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഔദ്യോഗിക യുവജനമതബോധന ഗ്രന്ഥം പുറത്തിറങ്ങി. 2011 ല്‍ മാഡ്രിഡില്‍ വച്ചു നടന്ന അന്തര്‍ദേശീയ യുവജനസമ്മേളനത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് യൂകാറ്റ് യുവജനങ്ങള്‍ക്ക് സമ്മാനിച്ചത്. മലയാളം, ചൈനീസ്, അറബി തുടങ്ങി ഇരപത്തിയഞ്ചോളം ഭാഷകളില്‍ യൂകാറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.