മുത്തശ്ശിമാർക്കും മുത്തച്ഛൻമാർക്കും ആഗോളദിനം

മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും വേണ്ടി ഒരു ലോകദിനം മാർപ്പാപ്പാ പ്രഖ്യാപിച്ചു.പ്രതിവർഷം ജൂലൈ 26-ന് ആചരിക്കപ്പെടുന്ന യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ വിശുദ്ധരായ ജൊവാക്കിമിൻറെയും അന്നയുടെയും തിരുന്നാളിനോടടുത്ത്, ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആയിരിക്കും അനുവർഷം ആഗോളസഭയിൽ ഈ ദിനം ആചരിക്കുകയെന്നും പാപ്പാ വെളിപ്പെടുത്തി.

വാർദ്ധക്യം ഒരു ദാനമാണെന്നും, ജീവിതത്തിൻറെയും വിശ്വാസത്തിൻറെയും അനുഭവം യുവജനത്തിനു പകർന്നു നല്കുന്നതിന് മുത്തശ്ശീമുത്തശ്ശന്മാർ തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും വൃദ്ധജനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

മുത്തശ്ശീ മുത്തശ്ശമ്മാരെയും, വേരുകൾ കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നതിലടങ്ങിയിരിക്കുന്ന സമ്പന്നതയും നാം പലപ്പോഴും മറന്നുപോകുന്നുണ്ടെന്നും ഇക്കാരണത്താലാണ് താൻ മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും വേണ്ടിയുള്ള ഒരു ലോക ദിനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും പാപ്പാ വെളിപ്പെടുത്തി.

വൃദ്ധജനങ്ങളിൽ ഇന്നും പരിശുദ്ധാരൂപി ജ്ഞാന ചിന്തകളും വചനങ്ങളും ഉണർത്തുണ്ടെന്നും അവരുടെ സ്വരം ദൈവസ്തുതി ആലപിക്കുന്നതിനാലും ജനതകളുടെ വേരുകൾ കാത്തുസൂക്ഷിക്കുന്നതിനാലും അമൂല്യങ്ങളാണെന്നും പാപ്പാ പ്രസ്താവിച്ചു.

മുത്തശ്ശീമുത്തശ്ശന്മാർ കൊച്ചുമക്കളുമായും പേരക്കുട്ടികൾ മുത്തശ്ശീമുത്തശ്ശന്മാരുമായും കൂടിക്കാഴ്ച നടത്തേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles