സുവിശേഷം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ചാള്‍സ്റ്റന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി പീറ്റ് ബുഡജിജ് മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രചരണം.
‘ഞാന്‍ വിശക്കുന്നവനായിരുന്നു, നിങ്ങളെനിക്ക് ഭക്ഷിക്കാന്‍ നല്‍കി, ഞാന്‍ അപരിചിതനായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു’ (മത്താ. 25.35) എന്ന സുവിശേഷഭാഗമാണ് ബുഡജിജ് ഉദ്ധരിച്ചത്. ഞങ്ങളുടെ വൈറ്റ് ഹൗസില്‍ നിങ്ങള്‍ക്ക് ഈ വചനത്തിന് എന്തു പറ്റി എന്ന് ചോദിക്കേണ്ടി വരില്ല എന്നാണ് പീറ്റ് പറഞ്ഞത്.
പ്രചരണത്തിന്റെ ഭാഗമായി ഡമോക്രാറ്റിക്ക് പാര്‍ട്ടി പുറത്തിറക്കിയ പരസ്യത്തിലാണ് ബൈബിള്‍ ഉദ്ധരിച്ചിരിക്കുന്നത്. പരസ്യം ഇന്ന് സൗത്ത് കരോലിന ടെലിവിഷന്‍ മാര്‍ക്കറ്റുകളില്‍ പ്രകാശനം ചെയ്യും.