വത്തിക്കാന്‍ മ്യൂസിയങ്ങള്‍ ഏപ്രില്‍ 3 വരെ അടച്ചിട്ടു

വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 4 വരെ വത്തിക്കാനിലെ മ്യൂസിയങ്ങള്‍ അടച്ചു പൂട്ടി.
മാര്‍ച്ച് 8 ന് പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ വത്തിക്കാന്‍ പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സിനിമാ തീയേറ്ററുകളും ഗാനമേളകളും ജിമ്മുകളും മ്യൂസിയങ്ങളും പുരാവസ്തു കേന്ദ്രങ്ങളും അടച്ചു പൂട്ടണം എന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് വത്തിക്കാന്‍ മ്യൂസിയങ്ങള്‍ അടച്ചു പൂട്ടിയത്.
പൊന്തിഫിക്കല്‍ ബസിലിക്കകളുമായി ചേര്‍ന്നു നില്‍ക്കുന്ന മ്യൂസിയങ്ങളും പേപ്പല്‍ വില്ലകളും അടച്ചിടും എന്ന് അധികാരികള്‍ അറിയിച്ചു.
അതേസമയം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് മാത്രമേ വത്തിക്കാനില്‍ ഉള്ളൂവെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 5 നാണ് തൊഴില്‍ സംബന്ധമായ പരിശോധനയില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി തെളിഞ്ഞത്.