രോഗീലേപന കൂദാശ നവീകരിക്കേണ്ട ആവശ്യമുണ്ടോ?

അധ്യായം മൂന്ന്
മറ്റുകൂദാശകളും കൂദാശാനുകരണങ്ങളും
(തുടര്‍ച്ച)

ഖണ്ഡിക – 70
തൈലാഭിഷേകകൂദാശയുടെ നവീകരണം

പെസഹാക്കാലത്തിനു പുറത്ത്, മാമ്മോദീസക്രമത്തിൽ അംഗീകരിച്ചിരിക്കുന്ന ചെറിയ ക്രമത്തിൽത്തന്നെ മാമ്മോദീസാ വെള്ളം വെഞ്ചരിക്കാവുന്നതാണ്.

ഖണ്ഡിക – 71
സൈര്യലേപനകർമകമവും ഈ കൂദാശയ്ക്ക് ക്രിസ്തീയ പ്രവേശാനുഷ്ഠാനത്തോടു മുഴുവനും ആഴത്തിലുള്ള ബന്ധം കൂടുതൽ വ്യക്തമാകത്തക്കവിധം പരിഷ്കരിക്കേണ്ടതാണ്. അതുകൊണ്ട്, മാമ്മോദീസായുടെ വതവാഗ്ദാനം ഈ കൂദാശയുടെ സ്വീകരണത്തിനുമുമ്പ് യഥോചിതം നടത്തേണ്ടതാണ്.
സൈര്യലേപനം സൗകര്യമുള്ളപ്പോൾ കുർബാനമദ്ധ്യേ നടത്താവുന്നതാണ്. കുർബാനയ്ക്കുപുറത്തു നടത്തുമ്പോൾ ഉപയോഗിക്കാനുള്ള ഒരു പ്രാരംഭശുശ്രൂഷയുടെ ക്രമവും തയ്യാറാക്കുക പ്രധാനമാണ്.

ഖണ്ഡിക – 72
അനുതാപകൂദാശയുടെ നവീകരണം

അനുതാപകൂദാശയുടെ ക്രമവും രൂപവും കൂദാശയുടെ സ്വഭാവവും ഫലവും കൂടുതൽ വ്യക്തമായി പ്രകടിപ്പിക്കത്തക്കവിധം പുനഃക്രമവത്കരിക്കേണ്ടതാണ്.

ഖണ്ഡിക – 73
രോഗീലേപനകൂദാശയുടെ നവീകരണം

“രോഗീലേപനം” എന്ന പേരിൽ കൂടുതൽ ഭംഗിയായി വിളിക്കപ്പെടാവുന്ന “അന്ത്യലേപനം” മരണാസന്നർക്കുമാത്രമുള്ള കുദാശയല്ല. അതുകൊണ്ട്, അതു സ്വീകരിക്കേണ്ട യുക്തമായ സമയം, വിശ്വാസി രോഗമോ വാർദ്ധക്യമോ കാരണം മരണത്തിന്റെ അപകടത്തിലാകുമ്പോൾതന്നെ തീർച്ചയായും വന്നുകഴിഞ്ഞു.

ഖണ്ഡിക – 74
രോഗീലേപനത്തിനും തിരുപാഥേയത്തിനും പ്രത്യേകം പ്രത്യേകം ഉള്ള ക്രമങ്ങൾക്കു പുറമേ, കുമ്പസാരത്തിനുശേഷം തിരുപാഥേയസ്വീകരണത്തിനുമുമ്പ് രോഗിക്കു രോഗീലേപനം നല്കത്തക്കവിധമുള്ള തുടർച്ചയായ കർമക്രമം ഉണ്ടാക്കേണ്ടതാണ്.

ഖണ്ഡിക – 75
ലേപനങ്ങളുടെ എണ്ണം അവസരത്തിനൊത്തു ക്രമപ്പെടുത്താം. രോഗികളെ ലേപനം ചെയ്യുന്ന ക്രമത്തിന്റെ പ്രാർത്ഥനകൾ കൂദാശ സ്വീകരിക്കുന്ന രോഗികളുടെ വിവിധ രോഗാവസ്ഥയ്ക്കു ചേർന്നവിധം പുനഃക്രമവത്കരിക്കണം.

ഖണ്ഡിക – 76
തിരുപ്പട്ടകൂദാശയുടെ നവീകരണം

തിരുപ്പട്ടക്രമത്തിന്റെ ശുശ്രൂഷകളും പുസ്തകവും നവീകരിക്കണം. ഏതു തിരുപ്പട്ടത്തിന്റെയും അഭിഷേകത്തിന്റെയും പ്രാരംഭത്തിലുള്ള മെത്രാന്റെ ചോദ്യങ്ങൾ മാതൃഭാഷയിൽ ആക്കാവുന്നതാണ്. മെത്രാഭിഷേകത്തിൽ കൈവയ്പുശുശ്രൂഷ, സന്നിഹിതരായിട്ടുള്ള മെത്രാന്മാർക്കെല്ലാംകൂടി നിർവഹിക്കാവുന്നതാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles