മാമ്മോദീസയുടെ നവീകരണ കർമം എപ്രകാരമാണെന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത്?

അധ്യായം മൂന്ന്
മറ്റുകൂദാശകളും കൂദാശാനുകരണങ്ങളും
(തുടര്‍ച്ച)

ഖണ്ഡിക – 64
ജ്ഞാനസ്നാനപരിശീലനം

സ്ഥലത്തെ മേലദ്ധ്യക്ഷന്റെ തീരുമാനപ്രകാരം നടപ്പിലാക്കത്തക്കവിധം സമുചിതമായ പരിശീലനത്തിനുവേണ്ടി ലക്ഷ്യംവച്ചിട്ടുള്ള ജ്ഞാനസ്നാനപഠനസമയം ഇടയ്ക്കിടെ നടത്തുന്ന തിരുകർമങ്ങളാൽ വിശുദ്ധീകരിക്കാൻ കഴിയും. ഇതുവഴി കൂടുതൽ ക്ലാസ്സുകൾ തിരിച്ചുള്ള വേദപഠനസമ്പ്രദായം പ്രായമായ ജ്ഞാനസ്നാനാർത്ഥികൾക്കുവേണ്ടിസ്ഥാപിക്കേണ്ടതാണ്.

ഖണ്ഡിക – 65
മാമ്മോദീസായുടെ നവീകരണം

മിഷൻ സ്ഥലങ്ങളിൽ, ക്രിസ്തീയപാരമ്പര്യത്തിലുള്ള കാര്യങ്ങൾക്കുപുറമേ, ഈ പ്രമാണരേഖയുടെ 37-40 വകുപ്പുകളനുസരിച്ച്, ക്രിസ്തീയ പരികർമങ്ങളോട് അനുരൂപപ്പെടുത്താൻ സാധിക്കുന്നിടത്തോളം, അതതു ജനപദങ്ങളിൽ നിലവിലുള്ളതായി കണ്ട്ത്തുന്ന പ്രാഥമിക പ്രവേശനഘടകങ്ങൾ സ്വീകരിക്കാവുന്നതാണ്.

ഖണ്ഡിക – 66
പ്രായപൂർത്തിയായവർക്ക് മാമ്മോദീസാ നല്കാനുള്ള സാധാരണക്രമവും അർത്ഥികൾക്കായി പുനഃസ്ഥാപിച്ച വേദപഠനക്രമം പരിഗണിച്ച്, കൂടുതൽ ആഘോഷമായ ക്രമവും പരിഷ്കരിക്കണം. റോമൻ കുർബാനക്രമത്തിന്റെ പ്രോപിയായിൽ “മാമ്മോദീസായോടുകൂടെ”യുള്ള പ്രത്യേക കുർബാന ചേർക്കേണ്ടതാണ്.

ഖണ്ഡിക – 67
ശിശുക്കളുടെ മാമ്മോദീസാകമാം നവീകരിക്കുകയും ശിശുക്കളുടെ ശരിയായ പരിതഃസ്ഥിതിക്ക് അനുരൂപമാക്കുകയും ചെയ്യണം: മാതാപിതാക്കന്മാരുടെയും ജ്ഞാനസ്നാനപിതാക്കന്മാരുടെയും കർമഭാഗങ്ങളും അവരുടെ കടമകളും കർമഭാഗത്തുതന്നെ കൂടുതൽ വ്യക്തമാക്കണം.

ഖണ്ഡിക – 68
വളരെപ്പേർ മാമ്മോദീസാ സ്വീകരിക്കാനുള്ളപ്പോൾ, മേലദ്ധ്യക്ഷന്റെ തീരുമാനമനുസരിച്ച് ഉപയോഗിക്കാനുള്ള അനുരൂപണങ്ങളും മാമ്മോദീസക്രമത്തിൽ ഉണ്ടായിരിക്കണം.
ഒരു ചെറിയ ക്രമം, പ്രത്യേകിച്ച്, മിഷൻപ്രദേശങ്ങളിൽ, ഉപദേശിമാർക്കും മരണാപകടത്തിൽ പൊതുവേ വിശ്വാസികൾക്കെല്ലാം വൈദികന്റെയോ ഡീക്കന്റെയോ അസാന്നിദ്ധ്യത്തിൽ ഉപയോഗിക്കത്തക്കവിധം ഉണ്ടാക്കണം.

ഖണ്ഡിക – 69
“മാമ്മോദീസാ സ്വീകരിച്ച ശിശുക്കൾക്കായി വിട്ടുകളഞ്ഞ ഭാഗങ്ങൾ പൂർത്തിയാക്കാനുള്ള ക്രമം” എന്നു പറയപ്പെടുന്ന ക്രമത്തിനുപകരം, ഒരു പുതിയ ക്രമം ഉണ്ടാക്കണം; ചെറിയകമത്തിൽ മാമ്മോദീസാ മുക്കപ്പെട്ട ശിശു സഭയിൽ സ്വീകരിക്കപ്പെട്ടുവെന്ന്, ശിശുവിനെ കൂടുതൽ വ്യക്തമായും അനുകൂലമായും സൂചിപ്പിക്കുന്നവിധം ആയിരിക്കണമത്.

അതുപോലെതന്നെ, സാധുവായി മാമ്മോദീസാ സ്വീകരിച്ചവർ പരിശുദ്ധ കത്തോലിക്കാസംസർഗത്തിലേക്കു മാനസാന്തരപ്പെടുമ്പോൾ, അവരെ സഭയുടെ കൂട്ടായ്മയിലേക്കു സ്വീകരിക്കുന്നുവെന്നു വ്യക്തമാക്കുന്ന പുതിയൊരു കർമകമത്തിനു രൂപം കൊടുക്കേണ്ടതാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles