വി. കുര്‍ബാനയില്‍ ലത്തീന്‍ ഭാഷയാണോ മാതൃഭാഷയാണോ ഉപയോഗിക്കേണ്ടത്? രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.

പരമപരിശുദ്ധ കുർബാനരഹസ്യം (2/2)

ഖണ്ഡിക – 53
സമൂഹ പ്രാർത്ഥന

സുവിശേഷവും പ്രസംഗവും കഴിഞ്ഞുള്ള “സമൂഹപ്രാർത്ഥനകൾ” അഥവാ “ജനങ്ങളുടെ പ്രാർത്ഥന”, പ്രത്യേകിച്ച് ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും, പുനഃസ്ഥാപിക്കപ്പെടണം. ജനങ്ങൾക്ക് അവയിൽ പങ്കെടുത്തുകൊണ്ട് സഭയ്ക്കുവേണ്ടിയും നമ്മെ അധികാരികളായി ഭരിക്കുന്നവർക്കു വേണ്ടിയും വിവിധ ആവശ്യങ്ങളിൽപ്പെട്ട് വലയുന്നവർക്കു വേണ്ടിയും സർവമനുഷ്യർക്കുവേണ്ടിയും ലോകത്തിന്റെ മുഴുവൻ സ്വാസ്ഥ്യത്തിനുവേണ്ടിയും യാചനകൾ അർപ്പിക്കുന്നതിനു കഴിയണം.”

ഖണ്ഡിക – 54
ലത്തീൻഭാഷയും മാതൃഭാഷകളും

ജനങ്ങളോടൊത്ത് ആഘോഷിക്കപ്പെടുന്ന കുർബാനകളിൽ, പ്രത്യേകിച്ച്, വായനകളിലും “സമൂഹപ്രാർത്ഥന”കളിലും, പ്രാദേശിക സാഹചര്യത്തിനനുസരിച്ച് ഈ കോൺസ്റ്റിറ്റ്യൂഷന്റെ 36-ാം വകുപ്പുപ്രകാരം ജനങ്ങൾക്കായുള്ള ഭാഗങ്ങളിലും മാതൃഭാഷകൾക്ക് അർഹമായ സ്ഥാനം നല്കാൻ കഴിയണം. എന്നാലും, ക്രിസ്തീയവിശ്വാസികൾ കുർബാനയുടെ “ഓർഡിനറി’യിൽ (മാറ്റമില്ലാത്ത ഭാഗം) തങ്ങൾക്കായുള്ള ലത്തീൻഭാഷാഭാഗങ്ങൾ ഒരുമിച്ചു ചൊല്ലുന്നതിനും പാടുന്നതിനും ക്രമവത്കരണം ചെയ്യണം. എങ്കിലും കുർബാനയിൽ മാതൃഭാഷയുടെ കൂടുതൽ വ്യാപകമായ ഉപയോഗം സംഗതമായിത്തോന്നുന്നിടങ്ങളിൽ, ഈ കോൺസ്റ്റിറ്റ്യൂഷന്റെ 40-ാം വകുപ്പിലെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ഖണ്ഡിക – 55
ഇരുസാദൃശ്യങ്ങളിലുമുള്ള പരിശുദ്ധ കുർബാന സ്വീകരണം

വിശ്വാസികൾ വൈദികന്റെ പരിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം ആ ബലിയിൽനിന്നുതന്നെ കർത്താവിന്റെ ശരീരം സ്വീകരിച്ച് കൂടുതൽ പരിപൂർണമായി കുർബാനയിൽ പങ്കുകൊള്ളുന്ന രീതി ശക്തമായി ശിപാർശ ചെയ്യുന്നു. ഇരുസാദൃശ്യങ്ങളിലുമുള്ള പരിശുദ്ധ കുർബാന സ്വീകരണം, തന്തോസ് സൂനഹദോസ് നിശ്ചയിച്ച സൈദ്ധാന്തിക തത്ത്വങ്ങൾ അന്യൂനമായി നിലനിർത്തിക്കൊണ്ടുതന്നെ, ശൈഹികസിംഹാസനം നിശ്ചയിക്കുന്ന അവസരങ്ങളിൽ, വൈദികർ, സന്ന്യാസിനിമാർ, അല്‌മായർ എന്നിവർക്ക്, മെത്രാന്മാരുടെ തീരുമാനപ്രകാരം അനുവദിക്കാവുന്നതാണ്. ഉദാഹരണത്തിന്, അഭിഷിക്തവൈദികർ സ്വന്തം പട്ടസ്വീകരണത്തിന്റെ കുർബാനയിലും വ്രത വാഗ്ദാനം ചെയ്തവർ തങ്ങളുടെ സന്ന്യാസവതവാഗ്ദാനത്തിന്റെ കുർബാനയിലും പുതുതായി മാമ്മോദീസാ സ്വീകരിച്ചവർ തങ്ങളുടെ മാമ്മോദീസായ്ക്കുശേഷമുളള കുർബാനയിലും ഇത് നടത്താവുന്നതാണ്.

ഖണ്ഡിക – 56
പരിശുദ്ധ കുർബാനയിലുടെ ഐക്യം

കുർബാനയിലെ രണ്ടു ഭാഗങ്ങളെന്ന് ഒരുവിധത്തിൽ വിശേഷിപ്പിക്കാവുന്ന വചനശുശ്രൂഷയും പരിശുദ്ധ കുർബാനശുശ്രൂഷയും ഒരേയൊരു ആരാധനയാകത്തക്കവണ്ണം പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വേദപഠനം നല്കുമ്പോൾ ആത്മാക്കളുടെ അജപാലകന്മാർ വിശ്വാസികളെ കുർബാനയിൽ മുഴുവനും, പ്രത്യേകിച്ച്, ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും സംബന്ധിക്കാൻ പഠിപ്പിക്കണമെന്ന്, ഈ പരിശുദ്ധസൂനഹദോസ് ശക്തമായി ഉദ്ബോധിപ്പിക്കുന്നു.

ഖണ്ഡിക – 57
സമൂഹബലി

വൈദികരുടെ ഐകമത്യം അവസരോചിതമായി പ്രകാശിപ്പിക്കുന്ന സമൂഹബലി പൗരസ്ത്യ പാശ്ചാത്യസഭകളിൽ ഇന്നുവരെ നിലനിന്നിട്ടുണ്ട്. അതുകൊണ്ട് താഴെപ്പറയുന്ന സന്ദർഭങ്ങളിലും സമൂഹബലിയർപ്പണത്തിനുള്ള അനുവാദം വ്യാപിപ്പിക്കുന്നതിന് കൗൺസിൽ ആഗ്രഹിക്കുന്നു.

1a) കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച, സൈത്തുവെഞ്ചരിക്കുന്ന കുർബാനയിൽ; മാത്രമല്ല, അന്നത്തെ സായാഹ്നബലിയിലും.

    b) കൗൺസിലുകളിലും മെത്രാന്മാരുടെ സമ്മേളനങ്ങൾ, സൂനഹദോസുകൾ എന്നിവയിലുമുള്ള കുർബാനകളിൽ.

    c) ആശ്രമശ്രഷ്ഠന്മാരുടെ വാഴ്ചയുടെ കുർബാനയിൽ.

2. സമൂഹബലി ആവശ്യമാണോ എന്നു മെത്രാൻ തീരുമാനിച്ച്, അനുവാദം നല്കുന്ന അവസരത്തിൽ. സമൂഹബലിയുടെ ഔചിത്യത്തെക്കുറിച്ചു തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിനുള്ളതാണ്.

    a) സന്ന്യാസഭവനങ്ങളിലെ കുർബാനയിൽ; പള്ളികളിലെ പ്രധാന കുർബാനയ്ക്ക് ക്രൈസ്തവവിശ്വാസികളുടെ പ്രയോജനത്തിന് സന്നിഹിതരായ വൈദികരുടെപ്രത്യേകം പ്രത്യേകം കുർബാന ആവശ്യമില്ലാത്തപ്പോൾ.

    b) ഇടവക വൈദികരുടെയോ സന്ന്യാസവൈദികരുടെയോ ഏതെങ്കിലും തരത്തിലുള്ള സമ്മേളനങ്ങളിലുള്ള കുർബാനകളിൽ.

2 :1) സമൂഹബലിയർപ്പണത്തിന്റെ നിയന്ത്രണം രൂപതയിൽ നടത്തേണ്ടത് മെത്രാനാണ്.

   2) എന്നാൽ അതേസമയം അതേദേവാലയത്തിലൊഴിച്ചും തിരുവത്താഴത്തിന്റെ വ്യാഴാഴ്ച ഒഴിച്ചും ഒറ്റയ്ക്കു ബലിയർപ്പിക്കാൻ ഏതുപുരോഹിതനും അനുവാദമുണ്ട്.

ഖണ്ഡിക – 58
പൊന്തിഫിക്കാളിലും റോമൻ മിസ്സാളിലും ചേർക്കേണ്ടതിനായി സമൂഹബലിയർപ്പണത്തിനുള്ള ശ്രമം പുതിയതായി നിർമിക്കേണ്ടതാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles