രൂപതകളിൽ ആരാധനക്രമത്തിന്റെ അനുരൂപണം എങ്ങനെ?

D – ജനങ്ങളോടും ചൈതന്യത്തോടും പാരമ്പര്യങ്ങളോടുമുള്ള അനുരൂപണം നടപ്പിലാക്കാനുള്ള നിയമങ്ങൾ

ഖണ്ഡിക – 37
വിശ്വാസത്തെയോ സമൂഹത്തിന്റെ മുഴുവൻ നന്മയെയോ സ്പർശിക്കാത്ത കാര്യങ്ങളിൽ ആരാധനക്രമത്തിൽ പോലും, കർക്കശമായ ഐകരൂപ്യമുള്ള രീതി അടിച്ചേല്പിക്കാൻ സഭ ആഗ്രഹിക്കുന്നില്ല. നേരേമറിച്ച് വിവിധ വർഗങ്ങളുടെയും ജനപദങ്ങളുടെയും ആത്മീയോത്കർഷവും കഴിവുകളും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ആചാരങ്ങളിൽ അന്ധവിശ്വാസത്തിന്റെയും അബദ്ധങ്ങളുടെയും വേർപെടുത്താനാവാത്ത ബന്ധങ്ങളിൽ ഉൾപ്പെടാത്തവയെല്ലാം അവൾ സസന്തോഷം
പരിശോധിക്കുകയും കഴിയുമെങ്കിൽ കേടുപാടുകൾ തീർത്ത് സംരക്ഷിക്കുകയും മാത്രമല്ല, ചിലപ്പോൾ ആരാധനക്രമത്തിന്റെ യഥാർത്ഥവും ആധികാരികവുമായ ചൈതന്യത്തോട് പൊരുത്തപ്പെടുന്നതാണെങ്കിൽ അതിൽ ഉൾക്കൊള്ളിക്കുകയും കൂടി ചെയ്യുന്നുണ്ട്.

ഖണ്ഡിക – 38
റോമൻ റീത്തിന്റെ കാതലായ കാര്യങ്ങളിലുള്ള ഐക്യം സംരക്ഷിച്ചുകൊണ്ട്, വിവിധ സമൂഹങ്ങൾ, പ്രദേശങ്ങൾ, ജനങ്ങൾ എന്നിവയിൽ, വിശേഷിച്ച്, മിഷൻപ്രദേശങ്ങളിൽ,
അനുവദനീയമായ വൈവിധ്യങ്ങൾക്കും അനുരൂപണങ്ങൾക്കും സ്ഥാനമുണ്ടാകണം. ആരാധനക്രമപുസ്തകങ്ങൾ അംഗീകരിക്കുമ്പോഴും അതു ശ്രദ്ധിക്കണം. കർമാനുഷ്ഠാനങ്ങളുടെ ഘടനയിലും കർമവിധികളുടെ നിർണയത്തിലും സന്ദർഭോചിതമായി ഇതു ശ്രദ്ധയിൽ വയ്ക്കണം.

ഖണ്ഡിക – 39
ആരാധനക്രമപുസ്തകങ്ങളുടെ മാതൃകാപതിപ്പുകളിലെ നിർദേശങ്ങളുടെ പരിധികൾക്കുള്ളിൽനിന്നുകൊണ്ട് അനുരൂപണങ്ങൾ നിശ്ചയിക്കാൻ, പ്രത്യേകിച്ച്, കൂദാശകളുടെ
പരികർമം, കൂദാശാനുകരണങ്ങൾ, പ്രദക്ഷിണങ്ങൾ, ആരാധനക്രമഭാഷ, വിശുദ്ധസംഗീതവും കലയും എന്നിവയിൽ അനുരൂപണങ്ങൾ തീരുമാനിക്കാൻ വകുപ്പ് 22:2-ൽ പറയുന്ന പ്രാദേശികസഭാനേതൃത്വത്തിനാണ് മതിയായ അധികാരമുള്ളത്. ഈ കോൺസ്റ്റിറ്റ്യൂഷനിൽ പറയുന്ന നിയമങ്ങൾക്കു വിധേയമായി മാത്രം ഇതു നിർവഹിക്കണം.

ഖണ്ഡിക – 40
രൂപതകളിൽ ആരാധനക്രമത്തിന്റെ അനുരൂപണം എങ്ങനെ?

വിവിധ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും കൂടുതൽ ആഴമുള്ള അനുരൂപണം അത്യാവശ്യമായി വരാമെന്നതുകൊണ്ട് അതു കൂടുതൽ ശ്രമസാദ്ധ്യമായിത്തീരാം. അതിനാൽ:

  1. വകുപ്പ് 22:2-ൽ പറയുന്ന അർഹതയുള്ള പ്രാദേശികസഭാധികാരം, അതതുജനപദത്തിന്റെ പാരമ്പര്യത്തിൽ നിന്നും ചൈതന്യത്തിൽ നിന്നും ദൈവാരാധനയിൽ എന്തെല്ലാം ഉചിതമായി സ്വീകരിക്കാൻ കഴിയുമെന്ന് ശ്രദ്ധയോടും വിവേകത്തോടും കൂടെ പരിചിന്തിക്കേണ്ടിയിരിക്കുന്നു. പ്രയോജനപ്രദമോ അവശ്യാവശ്യകമോ ആണന്നു കാണുന്ന അനുരൂപണങ്ങൾ ശ്ലഹികസിംഹാസനത്തിന്റെ അനുമതിയോടുകൂടെ നടപ്പാക്കുന്നതിനുവേണ്ടി അവിടെ സമർപ്പിക്കേണ്ടതാണ്.
  2. വേണ്ട കരുതലോടുകൂടെ അനുരൂപണം നടത്താൻ ആവശ്യമെങ്കിൽ ഇതിന് അനുരൂപമായ ചില സമൂഹങ്ങളിൽ, ഒരു നിശ്ചിതസമയത്തേക്കു പരീക്ഷണാർത്ഥം ഇത്അനുവദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാൻ പരിശുദ്ധസിംഹാസനത്തിന് ഈ പ്രാദേശിക സഭാധികാരത്തിനുതന്നെ അധികാരം നല്കാവുന്നതാണ്.
  3. അനുരൂപണത്തിനുള്ള നിയമങ്ങളുടെ ക്രമവത്കരണത്തിൽ, മിഷൻ സ്ഥലങ്ങളിൽ പ്രത്യേകിച്ചും വിശേഷാലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ, ഇവ ക്രമപ്പെടുത്തുമ്പോൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പ്രാവീണ്യം നേടിയവർ നേതൃത്വത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles