സഭയില്‍ ആരാധനാക്രമത്തിന്റെ പ്രാധാന്യം എന്താണെന്ന് അറിയാമോ?

അധ്യായം 1

പരിശുദ്ധ ആരാധനാക്രമം നവീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള പൊതുതത്വങ്ങൾ

ഖണ്ഡിക – 5
ആരാധനക്രമത്തിന്റെ സ്വഭാവവും സഭയുടെ  ജീവിതത്തിൽ അതിന്റെ പ്രാധാന്യവും

“എല്ലാവരും രക്ഷിക്ക പ്പെടണമെന്നും സത്യത്തിന്റെ അറിവിലേക്ക് എത്തിപ്പെടണമെന്നും ആഗ്രഹിക്കുന്ന” (1തിമോ2:4) ദൈവം, “പൂർവകാലങ്ങളിൽ പ്രവാചകന്മാർവഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചുകൊണ്ട്” (ഹെബ്രാ 1:1), സമയത്തിന്റെ പൂർത്തിയിൽ മാംസം ധരിച്ച വചനവും പരിശുദ്ധാത്മാവാൽ അഭിഷിക്തനുമായ സ്വപുത്രനെ ദരിദ്രരോട് സുവിശേഷമറിയിക്കാനും ഹൃദയം തകർന്നവരെ സുഖപ്പെടുത്താനുമായ് ശാരീരികവും ആത്മികവുമായ ഭിഷഗ്വരനും” മനുഷ്യന്റെയും ദൈവത്തിന്റെയും മദ്ധ്യസ്ഥനുമായി അയച്ചു. അതേ, അവിടത്തെ മനുഷ്യസ്വഭാവം വചനമാകുന്ന “ആളത്ത’ത്തോട് ഒന്നായിച്ചേർന്ന് നമ്മുടെ രക്ഷയുടെ ഉപകരണമായി ഭവിച്ചു. അതുകൊണ്ട് മിശിഹായിൽ “നമ്മുടെ അനുരഞ്ജനത്തിന്റെ സമ്പൂർണമായ പരിഹാരം പൂർത്തിയാകുകയും ദൈവാരാധനയുടെ സമ്പൂർണത നമുക്ക് നല്കപ്പെടുകയും ചെയ്തു”.

പഴയനിയമജനത്തിന് ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികളാൽ മുന്നറിയിക്കപ്പെട്ട, മനുഷ്യരക്ഷയുടെയും ദൈവത്തിന്റെ സമ്പൂർണമഹത്ത്വീകരണത്തിന്റെയും പ്രവൃത്തി മിശിഹാകർത്താവ് സർവോപരി തന്റെ ഭാഗ്യപ്പെട്ട പീഡാനുഭവത്താലും മരിച്ചവരുടെ ഇടയിൽ നിന്നുള്ള ഉത്ഥാനത്താലും “നമ്മുടെ മരണത്തെ മരണത്താൽ നശിപ്പിക്കുകയും ജീവനെ ഉത്ഥാനത്താൽ നവീകരിക്കുകയും’ ചെയ്ത മഹത്ത്വപൂർണമായ സ്വർഗാരോഹണത്തിന്റെ പെസഹാരഹസ്യത്താലും പൂർത്തീകരിച്ചു. എന്തുകൊണ്ടെന്നാൽ സാർവത്രികസഭയെന്ന അദ്ഭുതകരമായ കൂദാശ” കുരിശിൽ മരണനിദ്രപ്രാപിച്ച മിശിഹായുടെ പാർശ്വത്തിൽനിന്നാണ് ഉദയം ചെയ്തത്.

ഖണ്ഡിക – 6
സഭയിൽ തുടരുന്നതും ആരാധനക്രമത്തിൽ സന്നിഹിതമാകുന്നതുമായ
പരിത്രാണകർമം

തന്നിമിത്തം മിശിഹാ പിതാവിനാൽ അയയ്ക്കപ്പെട്ടതുപോലെതന്നെ, മിശിഹാ ശ്ലീഹന്മാരെയും പരിശുദ്ധാത്മാവാൽ നിറഞ്ഞവരായി സകലസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാനായി അയച്ചു. “ അത്, ദൈവപുത്രൻ നമ്മെ പിശാചിന്റെ ശക്തിയിൽനിന്നും” മരണത്തിൽനിന്നും തന്റെ മരണത്താലും ഉത്ഥാനത്താലും സ്വതന്ത്രരാക്കിയെന്നും പിതാവിന്റെ രാജ്യത്തിലേക്കു നമ്മെ എടുത്തുയർത്തിയെന്നും പ്രഘോഷിക്കാൻ മാത്രമല്ല; ആരാധനക്രമം മുഴുവൻ ചുറ്റിത്തിരിയുന്ന കേന്ദ്രമായ ദിവ്യബലിയും കൂദാശകളുംവഴി, പ്രഘോഷിച്ചിരുന്ന രക്ഷാകർമം നിർവഹിക്കാനും കൂടിയാണ്. അങ്ങനെ, മാമ്മോദീസാവഴി മനുഷ്യർ മിശിഹായുടെ പെസഹാരഹസ്യത്തോട് ഒട്ടിച്ചേർക്കപ്പെടുന്നു.

അവിടത്തോടൊന്നിച്ചു മരിച്ച്, അവിടത്തോടൊത്ത് അടക്കപ്പെട്ട്, അവിടത്തോടൊത്ത് ഉയിർപ്പിക്കപ്പെട്ടവർ,” പുത്ര സ്വീകാരത്തിന്റെ ആത്മാവിനെ സ്വീകരിക്കുന്നു, ഈ ആത്മാവുമൂലമാണ് “നാം ആബാപിതാവേ എന്നു വിളിക്കുന്നത്” (റോമാ 8:15), അങ്ങനെ നാം പിതാവ് അന്വേഷിക്കുന്ന യഥാർത്ഥ ആരാധകരായിത്തീരുന്നു. അതുപോലെതന്നെ, കർത്താവിന്റെ അപ്പം ഭക്ഷിക്കുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഘോഷിക്കുന്നു.” അതുകൊണ്ട്, സഭ ലോകത്തിൽ പ്രത്യക്ഷപ്പെട്ട പന്തക്കുസ്താ ദിവസംതന്നെ പത്രോസിന്റെ പ്രഭാഷണം സ്വീകരിച്ചവർക്ക് മാമ്മോദീസാ നല്കപ്പെട്ടു. അവർ “ശ്ലീഹന്മാരുടെ പ്രബോധനത്തിലും അപ്പം മുറിക്കലിന്റെ കൂട്ടായ്മയിലും പ്രാർത്ഥനയിലും. ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാകുകയും ചെയ്തു” ( അപ്പ 2:41-47 ).

അതുമുതൽ സഭ പെസഹാരഹസ്യങ്ങൾ ആഘോഷിക്കുന്നതിനുവേണ്ടി ഒരുമിച്ചുകൂടുന്നത് ഉപേക്ഷിച്ചിട്ടില്ല: “വിശുദ്ധലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം” (ലൂക്കാ 24:27) വായിച്ചുകൊണ്ടും “അവിടത്തെ മരണത്തിന്റെ വിജയവും ജയഘോഷവും പ്രതിനിധാനം ചെയ്യുന്ന പരിശുദ്ധ കുർബാന ആഘോഷിച്ചുകൊണ്ടും അതോടൊപ്പം അവർണനീയമായ ദാനത്തിന് ദൈവത്തോട്” (2 കോറി 9:15) മിശിഹായിൽ സ്തുതി പറഞ്ഞുകൊണ്ടും “അവന്റെ മഹത്ത്വത്തിന്റെ സ്തുതിക്കായി’ (എഫേ 2:12) പരിശുദ്ധാത്മാവിന്റെ ശക്തിയാൽത്തന്നെ.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles