മറിയത്തെ പ്രവാസികളുടെ പ്രത്യാശ എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നതെന്തു കൊണ്ട്?

V – മറിയം പ്രവാസികളായ ദൈവജനത്തിന്റെ സ്വാസ്ഥ്യത്തിന്റെയും പ്രത്യാശയുടെയും ഉറപ്പുള്ള അടയാളം

ഖണ്ഡിക – 68
മറിയം ദൈവജനത്തിന്റെ അടയാളം

സ്വർഗത്തിൽ ആത്മശരീരങ്ങളോടെ മഹത്ത്വീകൃതയായി കഴിയുന്ന ഈശോയുടെ അമ്മ വരാനിരിക്കുന്ന ലോകത്തിൽ പൂർത്തീകരിക്കപ്പെടാനിരിക്കുന്ന സഭയുടെ ഇക്കാലത്തിന്റെ പ്രതീകവും ആരംഭവുമാണ്. അതുപോലെതന്നെ, ഈ ഭൂമിയിൽ കർത്താവിന്റെ ദിവസം സമാഗതമാകുന്നതുവരെ (2പത്രോ 3:10) തീർത്ഥാടകരായ ദൈവജനത്തിന് പ്രത്യാശയുടെയും സ്വാസ്ഥ്യത്തിന്റെയും ഉറപ്പുള്ള അടയാളവുമാണ്.

ഖണ്ഡിക – 69
ക്രിസ്ത്യാനികളുടെ ഐക്യത്തിനുവേണ്ടി മറിയം മാധ്യസ്ഥ്യം വഹിക്കുന്നു

കർത്താവിന്റെയും രക്ഷകന്റെയും മാതാവിന് അർഹമായ ബഹുമാനം നല്കുന്ന, വേർപെട്ടുനില്ക്കുന്ന സഹോദരർ; പ്രത്യേകിച്ച്, കന്യകയായ ദൈവമാതാവിനോട് ഉജ്ജ്വലമായ ആവേശത്തോടും ഭക്തിനിറഞ്ഞ ഹൃദയത്തോടുംകൂടെ നിത്യകന്യകയായ ദൈവമാതാവിന്റെ വണക്കത്തിനായി സഹകരിക്കുന്ന പൗരസ്ത്യസഭകളുണ്ടെന്നത് ഈ പരിശുദ്ധ സൂനഹദോസിന് വലിയ സന്തോഷവും സമാശ്വാസവും നല്കുന്ന കാര്യമാണ്. സഭയുടെ പ്രാരംഭകാലങ്ങളിൽ തന്റെ പ്രാർത്ഥനകൾകൊണ്ട് സഹായിച്ചതുപോലെ, ഇപ്പോഴും സ്വർഗത്തിൽ എല്ലാ വിശുദ്ധരെയും മാലാഖമാരെയുംകാൾ ഉയർത്തപ്പെട്ടിരിക്കുന്ന അവൾ സർവവിശുദ്ധരുടെയും സമൂഹത്തിൽ സ്വപുത്രന്റെ പക്കൽ മാധ്യസ്ഥ്യം വഹിക്കേണ്ടിയിരിക്കുന്നു. അതിന് ക്രിസ്തീയവിശ്വാസികൾ മുഴുവനും ദൈവത്തിന്റെ അമ്മയുടെയും നമ്മുടെ അമ്മയുടെയും സന്നിധിയിൽ മടുക്കാതെ അപേക്ഷകൾ ചൊരിയട്ടെ.

ക്രിസ്തീയനാമധേയത്താൽ അലംകൃതരോ ഇതുവരെ തങ്ങളുടെ രക്ഷകനെ അറിയാത്തവരോ ആയ മനുഷ്യകുലം മുഴുവനും ഏറ്റവും പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്റെ മഹത്ത്വത്തിനായി സമാധാനത്തിലും ഹൃദയയിക്യത്തിലും സസന്തോഷം ഒരു ദൈവജനമായി സമ്മേളിതരാകുന്നതുവരെ അവളുടെ ഈ മാധ്യസ്ഥ്യം തുടരേണ്ടിയിരിക്കുന്നു.

ഈ താത്ത്വികപ്രബോധനത്തിൽ സമർത്ഥിച്ചിരിക്കുന്ന സമസ്തവും ഓരോന്നും പിതാക്കന്മാർക്കെല്ലാം സമ്മതം വന്നിട്ടുള്ളവയാകുന്നു. നാമും, മിശിഹായിൽ നമുക്കു നല്കപ്പെട്ടിരിക്കുന്ന അധികാരത്താൽ, വന്ദ്യപിതാക്കന്മാരോട് ഒന്നുചേർന്ന് ഇവ പരിശുദ്ധാത്മാവാൽ അംഗീകരിക്കുകയും കല്പ്പിക്കുകയും സുസ്ഥാപിതമാക്കുകയും ചെയ്യുന്നു. ഇങ്ങനെ സൂനഹദോസുകൂടി നിശ്ചയിച്ചവ ദൈവമഹത്ത്വത്തിനായി വിളംബരം ചെയ്യണമെന്നു നാം കല്പ്പിക്കുന്നു.

റോമിൽ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽനിന്ന്

21 നവംബർ 1964

കത്തോലിക്കാസഭയുടെ മെത്രാൻ പോൾ VI

(തുടർന്ന് പിതാക്കന്മാരുടെ കൈയൊപ്പുകൾ)

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles