പരിശുദ്ധ അമ്മയെ സഭയുടെ പ്രതിരൂപം എന്നു പറയുന്നത് എന്തു കൊണ്ട്?

ഭാഗ്യവതിയായ കന്യകയും തിരുസഭയും

ഖണ്ഡിക – 63
മറിയം: കന്യകയും മാതാവും സഭയുടെ പ്രതിരൂപവും

പരിശുദ്ധ കന്യകമറിയം തന്റെ ദൈവമാതൃത്വത്തിന്റെ ദാനത്താലും അനന്യമായ ദാനങ്ങളാലും കടമകളാലും സഭയോടു ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ അംബ്രോസ് പഠിപ്പിക്കുന്നതുപോലെ, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മിശിഹായോടുള്ള സമ്പൂർണ ഐക്യത്തിന്റെയും മണ്ഡലങ്ങളിൽ ദൈവമാതാവ് സഭയുടെ സമ്പൂർണപതിരൂപമാണ്. കാരണം, മാതാവെന്നും കന്യകയെന്നും സാർത്ഥകമായി വിളിക്കപ്പെടുന്ന സഭയുടെ രഹസ്യത്തിൽ ഭാഗ്യവതിയായ കന്യകാമറിയം കന്യകയുടെയും മാതാവിന്റെയും ദൃഷ്ടാന്തം അതിവിശിഷ്ടവും അനന്യവുമാംവിധം അവതരിപ്പിച്ചുകൊണ്ട് സഭയുടെ മുന്നോടിയായിത്തീർന്നു.

വിശ്വസിച്ചും അനുസരിച്ചുംകൊണ്ട് പിതാവിന്റെ സുതനെത്തന്നെ ഈ ലോകത്തിൽ മറിയം ജനിപ്പിച്ചു. അവൾ ഇതു ചെയ്തത് പുരുഷനെ അറിയാതെ, പരിശുദ്ധാത്മാവാൽ ആവസിക്കപ്പെട്ടവളായാണ്. അവൾ പുതിയ ഹാവ്വായാണ്. അവൾ പുരാതന സർപ്പത്തിലല്ല; പ്രത്യുത, ദൈവദൂതനിലാണ് സമ്പൂർണ്ണ വിശ്വാസം അർപ്പിച്ചത്. അനേക സഹോദരന്മാരിൽ ആദ്യജാതനായി ദൈവം നിയോഗിച്ച സുതനെയാണ് അവൾ ജനിപ്പിച്ചത് (റോമാ 8:29 ); അതായത്, വിശ്വാസികൾക്കു മാതൃനേഹത്തോടെ ജന്മംകൊടുക്കുന്നതിലും പരിശീലനം നല്കുന്നതിലും അവൾ സഹകരിക്കുന്നു.

ഖണ്ഡിക – 64
കന്യകയും മാതാവുമായ സഭ

അതേസമയം തിരുസഭ മറിയത്തിന്റെ രഹസ്യാത്മക വിശുദ്ധിയെപ്പറ്റി ധ്യാനിച്ച്, സ്നേഹം അനുകരിച്ച്, പിതാവിന്റെ ഇഷ്ടം വിശ്വസ്തതയോടെ അനുസരിച്ച് ദൈവവചനം വിശ്വസ്തതയോടെ സ്വീകരിക്കുന്നതുവഴി മാതാവായിത്തീരുകയാണ്. പ്രഘോഷണംവഴിയും മാമ്മോദീസാവഴിയും പരിശുദ്ധാത്മാവാൽ ഗർഭസ്ഥരായ, ദൈവത്തിൽനിന്നു ജനിച്ച മക്കളെ അവൾ നവവും അനശ്വരവുമായ ജീവനിലേക്ക് ജനിപ്പിക്കുന്നു. തന്റെ മണവാളനു സമർപ്പിച്ച വാഗ്ദാനം അഭംഗുരം പരിശുദ്ധമായി കാത്തുസൂക്ഷിക്കുന്ന സഭ, വാസ്തവത്തിൽ കന്യകയാണ്. സ്വന്തം നാഥന്റെ മാതാവിനെ അനുകരിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയിൽ അവികലമായ വിശ്വാസവും സുദൃഢമായ പ്രത്യാശയും നിർവ്യാജമായ സ്നേഹവും കന്യാത്വഭംഗം കൂടാതെ സഭ കാത്തുസൂക്ഷിക്കുന്നു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles