ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപം ബംഗളൂരുവില്‍ വരുന്നു

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തു രൂപം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗളൂരുവിലെ കത്തോലിക്കര്‍. ബാംഗ്ലൂര്‍ അതിരൂപതയുടെ കീഴിലുള്ള 10 ഏക്കര്‍ ഭൂമിയില്‍ 100 അടി ഉയരമുള്ള ക്രിസ്തുശില്പം നിര്‍ക്കാനാണ് പദ്ധതി.

ഈ രൂപം പൂര്‍ത്തിയാകുമ്പോള്‍ 108 അടി ഉയരം വരുമെന്ന് അധികാരികള്‍ പറയുന്നു. പോളണ്ടില്‍ ഇപ്പോഴുള്ള ക്രിസ്തുരാജന്റെ ശില്പത്തോളം ഉയരമുണ്ടാകും ഇതിനെന്നാണ് വാദം. പോളണ്ടിലെ ക്രിസ്തുരൂപം പൂര്‍ത്തിയായത് 2010 ലാണ്.

എന്നാല്‍ ചില ഹിന്ദു സംഘടനകള്‍ എതിര്‍പ്പുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. തങ്ങളുടെ ദേവന്‍ വസിക്കുന്ന കുന്നിലാണ് ക്രിസ്തുവിന്റെ രൂപം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്നാണ് അവരുടെ വാദം. ഈ കുന്ന് അറിയപ്പെടുന്നത് കപാല്‍ബേട്ട എന്നാണ്. തങ്ങളുടെ ദേവനായ കപാലി ബേട്ട ഇവിടെയാണ് വസിക്കുന്നതെന്നും അതിനാല്‍ ഇവിടെ ശില്പം നിര്‍മിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് അവകാശമില്ലെന്നുമാണ് ഹിന്ദുക്കള്‍ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന വിവാദം അനാവശ്യമാണെന്നും രാമനഗര ജില്ലയിലുള്ള ഭൂമി വളരെ വര്‍ഷങ്ങളായി സഭയുടെ അധികാരത്തിലുള്ളതാണെന്നും അതിരൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സിറില്‍ വിക്ടര്‍ ജോസഫ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles