സേവനത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യാനികളെ കണ്ട് പഠിക്കണം എന്ന് കവയത്രി സുഗതകുമാരി

ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ പുകഴ്ത്തി പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് സുഗതകുമാരി ക്രൈസ്തവ സേവനങ്ങളെ വാഴ്ത്തിയത്.

‘…ഏറ്റവും ഭാഗ്യംകെട്ടവര്‍ക്കുവേണ്ടിയുള്ള സേവനങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്‍.എസ്.എസ്സും, എസ്. എന്‍.ഡി.പി. യോഗവും, അതായതു ഹിന്ദുക്കള്‍, ആതുര സേവനരംഗത്തു ക്രിസ്ത്യാനിയെ കണ്ടു പഠിക്കട്ടേ എന്നു ഞാന്‍ പറഞ്ഞു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

‘മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ? മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ? ‘ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാന്‍ ആരുണ്ട്? ക്രിസ്തീയസ്ഥാപനങ്ങളല്ലാതെ? ‘അനാഥരായ കുട്ടികള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍, അവരെ കൈപിടിച്ചേല്പിക്കാന്‍ നമുക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ടോ? കൊണ്‍വെന്റുകള്‍ അല്ലാതെ?

‘അയല്‍നാടുകളില്‍നിന്നു പാവപ്പെട്ട കുട്ടികളെ കേരളത്തില്‍, പ്രത്യേകിച്ചു കൊച്ചിയില്‍ കൊണ്ടുവന്നു വില്ക്കാറുണ്ട്. അവര്‍ തെരുവില്‍ ഭിക്ഷാടനം ചെയ്തും മോഷണം നടത്തിയും പോക്കറ്റടിക്കാനും ശരീരം വില്ക്കാനും പരിശീലിക്കപ്പെട്ട് അലയുന്നു . നമ്മുടെ മാന്യനമാര്‍ അവരെ വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്നു. പൊലീസിന്റെ പിടിയിലാവുന്ന ഇത്തരം നൂറുകണക്കിനു കുട്ടികളുണ്ട്. അധികവും ആന്ധ്രാ, തമിഴ്‌നാട് പ്രദേശങ്ങളില്‍നിന്നുള്ളവര്‍. ഇവരെ ഏറ്റെടുത്തു രക്ഷിക്കുന്നത്, ഇവര്‍ക്കുവേണ്ടി കേസ് നടത്തുത്, കോടതിയെ സഹായിക്കുത് ആര്? ചൈല്‍ഡ് ലൈന്‍, ഡോണ്‍ബോസ്‌കോ മുതലായ ക്രിസ്തീയസംഘടനകളല്ലാതെ?

‘എയിഡ്‌സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണ കേന്ദ്രമൊരുക്കാന്‍ നമക്കു കഴിഞ്ഞിട്ടുണ്ടോ? ബിഷപ്തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ? അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കുംവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? ക്രിസ്ത്യാനികള്‍ക്കല്ലാതെ? ‘ഹാ! സംരക്ഷിച്ചുപോന്ന ഒറ്റമകള്‍ മരിച്ച് അനാഥാവസ്ഥയിലായ, ഓര്‍മ നശിച്ച, ഒരു 85 കഴിഞ്ഞ അമ്മയ്ക്കുവേണ്ടി ഞാനിപ്പോള്‍ ഇടംതേടി നടക്കുകയാണ്. ആര്‍ക്കും സൌകര്യമില്ല. സിസ്‌റര്‍മാര്‍ നടത്തു സ്ഥാപനങ്ങള്‍ക്കല്ലാതെ.”’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles