വൈദികരുടെ മരിയന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സ്റ്റെഫാനോ ഗോബിയെ കുറിച്ചറിയേണ്ടേ?

ഇറ്റാലിയന്‍ പുരോഹിതനായ സ്‌റ്റെഫാനോ ഗോബി 1972 ല്‍ സ്ഥാപിച്ച കത്തോലിക്കാ പ്രസ്ഥാനമാണ് വൈദികരുടെ മരിയന്‍ പ്രസ്ഥാനം. വൈദികരോടൊപ്പം അത്മായ അംഗങ്ങളും ഈ പ്രസ്ഥാനത്തിലുണ്ട്. ഇപ്രകാരമൊരു പ്രസ്ഥാനം ആരംഭിക്കാന്‍ ഫാ. സ്റ്റെഫാനോ ഗോബിക്ക് പ്രചോദനമുണ്ടായത് അദ്ദേഹം പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ തീര്‍ത്ഥാടനം നടത്തിയപ്പോഴാണ്. വൈദികരെ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പമിച്ച് പരിശുദ്ധ പിതാവിനോടുള്ള വിധേയത്വം ഊട്ടിയുറപ്പിക്കുക എന്നതായിരുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം.

എല്ലാ ഭൂഖണ്ഡങ്ങളിലും മേല്‍പറഞ്ഞ ലക്ഷ്യത്തോടെ അദ്ദേഹം സെനക്കിളുകള്‍ സ്ഥാപിച്ചു. മാതാവും അപ്പോസ്തല•ാരും ഒരുമിച്ചു ചേര്‍ന്ന് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ഒത്തുകൂടിയ സ്ഥലമാണ് സെനക്കിള്‍ എന്നറിയപ്പെടുന്നത്. സെഹിയോന്‍ ഊട്ടുശാല. സെനക്കിളുകളില്‍ മാതാവിന്റെ വിമലഹൃദയം വിജയം നേടുന്നതിനായി വി. കുര്‍ബാനയും ജപമാല പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. മൂന്നു നൂറ്റാണ്ടുകാലം കൊണ്ട് അനേകം കര്‍ദിനാള്‍മാരും, മെത്രാന്‍മാരും, വൈദികരും. ഡീക്കന്‍മാരും അത്മായരും പരിശുദ്ധ മാതാവിന്റെ വിമലഹൃദയത്തിന് തങ്ങളെ തന്നെ സമര്‍പ്പണം ചെയ്തു കഴിഞ്ഞു.

ആരാണ് സ്റ്റെഫാനോ ഗോബി?
ഇറ്റലിയിലെ കോമോ പ്രവശ്യയില്‍ 1930 മാര്‍ച്ച് 22നായിരുന്നു സ്റ്റെഫാനോ ഗോബിയുടെ ജനനം. 1964 ല്‍ അദ്ദേഹം വൈദികനായി. റോമിലെ പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1972 മെയ് 8ന് ഫാത്തിമയിലെ കപ്പോളയില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം മാതാവിന്റെ സ്വരം കേട്ടുവെന്നും (ആന്തരിക സ്വരം, മരിയന്‍ ദര്‍ശനമല്ല) എല്ലാ വൈദികരെയും മാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് ആ സ്വരം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ഈ ലക്ഷ്യത്തോടെ മരിയന്‍ പ്രസ്ഥാനം സ്ഥാപിച്ചു. 2011 ജൂണ്‍ 29 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.

തന്റെ പ്രിയപ്പെട്ട വൈദികരോട് പരിശുദ്ധ മറിയം സംസാരിക്കുന്നു എന്ന പേരില്‍ ഫാ. സ്റ്റെഫാനോ ഗോബി പുറത്തിറക്കിയ ആത്മീയ ഡയറി അദ്ദേഹത്തിന് പരിശുദ്ധ മാതാവ് നേരിട്ട് പറഞ്ഞു കൊടുത്ത സന്ദേശങ്ങളാണെന്ന് അവകാശപ്പെടുന്നു. ഇത്തരം സന്ദേശങ്ങള്‍ ഒരാള്‍ക്ക് ലഭ്യമാകുമ്പോള്‍ അത് ആധികാരികവും വിശ്വാസയോഗ്യവുമാണെന്ന് മേലധികാരികള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ആദ്യകാലം മുതല്‌ക്കേ സ്റ്റെഫാനോ ഗോബിക്ക് ഒരു ആത്മീയ നിയന്താവ് ഉണ്ടായിരുന്നു. അദ്ദേഹം ഈ സന്ദേശങ്ങള്‍ വിശ്വാസയോഗ്യമാണെന്നും അവ പ്രസിദ്ധീകരണയോഗ്യമാണെന്നും സാക്ഷ്യപ്പെടുത്തി. എങ്കിലും ഫാ. സ്റ്റെഫാനോ ഗോബിയുടെ സന്ദേശങ്ങള്‍ സ്വര്‍ഗീയമാണെന്ന് കത്തോലിക്കാ സഭ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles