പ്രലോഭനങ്ങളില്‍ വീഴാതിരിക്കാം…

വല്ലാത്ത ശക്തിയുണ്ട് പ്രലോഭനങ്ങൾക്ക്.
ഒരു നശീകരണ ശക്തി…….
ഒരു നിമിഷം തന്നെ ധാരാളം…..
ജീവിതവും സ്വപ്നങ്ങളും കീഴ്മേൽ മറിയാൻ.

ഇത് തിരിച്ചറിഞ്ഞിട്ടാവാം…..
ഒന്നു കുമ്പിട്ടാരാധിച്ചാൽ എല്ലാം
നിനക്കു സ്വന്തം എന്ന പ്രലോഭനത്തിൻ്റെ മുമ്പിൽ ക്രിസ്തു തികഞ്ഞ ജാഗ്രതയോടെയാണ് പ്രതികരിച്ചത്.

ദൈവമേ, ഏത് വഴിത്താരകളിലാണ്
എൻ്റെ പാദങ്ങൾക്ക് ഭ്രംശനം സംഭവിക്കുന്നത്..?
ഏതു യാമങ്ങളിലാണ് എൻ്റെ ചിന്തകൾ ഇടറുന്നത്….?

ഹവ്വയുടെ ഒരു വൃക്ഷക്കനി,
ഏസാവിൻ്റെ ഒരു കപ്പ് പായസം,
ദാവീദിൻ്റെ മട്ടുപ്പാവിലെ ഇടറിപ്പോയ
ഒരു നോട്ടം,
യൂദാസിൻ്റെ കിലുങ്ങുന്ന 30 നാണയങ്ങളുടെ പണക്കിഴി – അല്ലങ്കിൽ ഒരു ചുംബനം,
പത്രോസിൻ്റെ തീ കായൽ,
സാവൂളിൻ്റെ അസൂയയോ ….,
യോനായുടെ അനുസരണക്കേടോ ഏതുമാകാം.

പക്ഷേ ഒന്നുറപ്പ്;
ഒരു നിമിഷത്തെ ഈ ഇടർച്ചകൾക്കൊക്കെ പുറകെ തകർച്ചകളുടെ പെരുമഴക്കാലമായിരുന്നു അവരുടെ ജീവിതത്തിൽ.

ചെറിയ ഇടർച്ചകളെ ധ്യാനിക്കുമ്പോൾ ചെറിയ നന്മകളെയും ധ്യാനിക്കാതിരിക്കുന്നത് ഒരു പക്ഷെ
അപരാധമാകും.

സാത്താൻ്റെ വികൃതിയും
ദൈവത്തിൻ്റെ കുസൃതിയും തമ്മിലുള്ള അന്തരം ഒരു ധ്യാന വിഷയമാണ്.

നിസ്സാരമായ ഒരു ചെറിയ തെറ്റിന് പ്രേരണ,
മനുഷ്യൻ പറുദീസക്ക് പുറത്ത്…!!!
ലോകത്തിനു മുമ്പിൽ നിസ്സാരമെന്നു
തോന്നിക്കുന്ന നല്ല കള്ളൻ്റെ ഒരു കുമ്പസാരം
മനുഷ്യൻ വീണ്ടും പറുദീസയിൽ.

നിസാര പ്രലോഭനങ്ങൾ, നിസാര തെറ്റുകൾ സാത്താൻ്റെ വികൃതിയാണ്.
പുറകെ നാശത്തിൻ്റെ പടുകുഴിയും.
ചെറിയ നന്മകൾ ദൈവത്തിൻ്റെ
ഒരു കുസൃതിയാണ്,
ഒപ്പം രക്ഷയുടെ പടിവാതിലും

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles