മതസൗഹാര്‍ദത്തിന്റെ പ്രതീകമായി മദര്‍ തെരേസയുടെ പ്രതിമ
![](https://www.mariantimesworld.org/wp-content/uploads/2019/08/Statue-of-Mother2.jpg)
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വിവിധ മതങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് വി. മദര്‍ തെരേസയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. സൗത്ത് 24 പരാഗനാസ് ജില്ലയിലാണ് മദറിന്റെ പ്രതിമ മതേതരത്വത്തിന്റെ പ്രതീകം പോലെ ഉയര്‍ത്തിയത്.
മദര്‍ തെരേസയുടെ 109 ാം ജന്മദിനമായ ആഗസ്റ്റ് 27ാം തീയതിയാണ് പ്രതിമ അനച്ഛാദനം ചെയ്തത്. വിവിധ മതങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളായുള്ള നെപ്പല്‍ഗഞ്ജ് മോര്‍ ബേബസാഹി കമ്മിറ്റിയാണ് സംരംഭത്തിന് നേതൃത്വം നല്‍കിയത്.