അന്തോണീസ് പുണ്യാളനും പരിശുദ്ധ കുര്‍ബാനയെ ആരാധിച്ച കോവര്‍ കഴുതയും

ആഴമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന വിശുദ്ധനായിരുന്നു, പാദുവായിലെ വി. അന്തോണീസ്. പരിശുദ്ധ കുര്‍ബാനയില്‍ യേശു ക്രിസ്തു സത്യമായും സന്നിഹിതനായിരിക്കുന്നു എന്ന് അദ്ദേഹം ഉറപ്പോടെ വിശ്വസിച്ചിരുന്നു. എന്നാല്‍ റിമിനി എന്ന സ്ഥലത്ത് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ വിശ്വസിക്കാത്ത ഒരാളുണ്ടായിരുന്നു. ബോണോനില്ലോ എന്നായിരുന്നു. അയാളുടെ പേര്. ദിവ്യകാരുണ്യത്തെ ആരാധിക്കുവരെ അയാള്‍ പരിഹസിക്കുക കൂടി ചെയ്തിരുന്നു.

ഇക്കാര്യം വി. അന്തോണീസ് അറിഞ്ഞു. തനിക്ക് ആവുന്ന വിധത്തിലെല്ലാം ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യത്തെ കുറിച്ച് ബോണോനില്ലോയെ ബോധ്യപ്പെടുത്താന്‍ വിശുദ്ധന്‍ പരിശ്രമിച്ചു. എന്നാല്‍ അയാള്‍ വിശ്വസിക്കുകയില്ല എന്ന് വാശി പിടിച്ചു നിന്നു.

അവസാനം, വിശുദ്ധന്‍ ഒരു ഉപായം മുന്നോട്ട് വച്ചു. ബോണോനില്ലോയുടെ കോവര്‍ കഴുത വന്ന് ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ വണങ്ങിയാല്‍ വിശ്വസിക്കുമോ എന്നായി വിശുദ്ധന്റെ ചോദ്യം. അത് സമ്മതിച്ച ബോണോനില്ലോ ഒരു കാര്യം കൂടി ചെയ്തു. മൂന്ന്ു ദിവസം തന്റെ കോവര്‍കഴുതയെ അയാള്‍ പട്ടിണിക്കിട്ടു. മൂന്നാം ദിവസം ഒരു വശത്ത് വി. കുര്‍ബാനയും മറുവശത്ത് ഒരു കെട്ടു് വയ്‌ക്കോലും വയ്ക്കും. കഴുത എന്ത് സ്വീകരിക്കും എന്നതിനെ അനുസരിച്ച് താന്‍ വിശ്വസിക്കാം എന്നതായിരുന്നു, ബോണോനെല്ലോ സ്വീകരിച്ച കരാറ്.

വി. അന്തോണീസ് മൂന്നു ദിവസം ഉപവാസം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. അങ്ങനെ ആ ദിവസം എത്തി. ഒരു വശത്ത് വി. കുര്‍ബാനയും കൈയിലേന്തി വിശുദ്ധന്‍ നിന്നു. മറുവശത്ത് വൈക്കോലും വച്ചു. വിശന്നു പൊരിഞ്ഞ കോവര്‍കഴുത വൈക്കോലിന്റെ അടുത്തേക്ക് ഓടും എന്നായിരുന്നു ബോണോനെല്ലോ കരുതിയത്. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് കോവര്‍ കഴുത നേരെ വിശുദ്ധന്റെ പക്കലേക്ക് ചെന്നു. മുന്‍കാലുകള്‍ മടക്കി ആ ജീവി വി. കുര്‍ബാനയെ പ്രണമിച്ചു! അത് കണ്ട് വിസമയിച്ച ബോണോനെല്ലോ പരിശുദ്ധ കുര്‍ബാനയ്ക്കു മുന്നില്‍ സാഷ്ടാംഗം വീണു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles