വി. കൊച്ചുത്രേസ്യയുടെ കുറുക്കുവഴി അറിയാമോ?

വി. കൊച്ചുത്രേസ്യ അഥവാ ലിസ്യവിലെ വി. തെരേസയുടെ പ്രസിദ്ധമായ ആധ്യാത്മികരീതി കുറുക്കുവഴി അഥവാ ലിറ്റില്‍ വേ എന്നാണ് അറിയപ്പെടുന്നത്. വലുതും വീരോചിതവുമായ കാര്യങ്ങള്‍ ചെയ്യുന്നതിനു പകരം സാധാരണവും ദൈനംദിനവുമായ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യുന്നതാണ് ആ കുറുക്കുവഴി.

ജീവിത സന്തോഷത്തിന്റെ രഹസ്യം ഞാന്‍ പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് വിശുദ്ധ ആ രഹസ്യം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

വി. കൊച്ചുത്രേസ്യയുടെ ജീവിതം പലവിധ സഹനങ്ങള്‍ നിറഞ്ഞതായിരുന്നു. വളരെ ചെറുപ്പത്തില്‍ അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. ക്ഷയരോഗവുമായി അവള്‍ ദീര്‍ഘകാലം മല്ലിട്ടു. എന്നാല്‍ ഒന്നും അവളെ നിരാശയാക്കിയില്ല.

‘എന്നെ പോലെ ദുര്‍ബലയായ ഒരു ആത്മാവില്‍ നിന്ന് ഈശോ വലിയ കാര്യങ്ങളൊന്നും ആഗ്രഹിക്കുന്നില്ല. നന്ദി നിറഞ്ഞ ഒരു ഹൃദയവും സമ്പൂര്‍ണ സമര്‍പ്പണവും മതി അവിടുത്തേക്ക്’ വിശുദ്ധ എഴുതുന്നു.

ദൈവത്തിന് പരിപൂര്‍ണമായി സ്വയം സമര്‍പ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ അനേകം പാപങ്ങള്‍ സൂര്യപ്രകാശത്തില്‍ മഞ്ഞു പോലെ അപ്രത്യക്ഷമാകും.

നിരാശ നിങ്ങളെ വന്നു കീഴടക്കാന്‍ ഒരുങ്ങുമ്പോള്‍, നിങ്ങള്‍ക്ക് വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന് ചിന്തിച്ച് വിഷമിക്കുമ്പോള്‍, തെരേസയുടെ വാക്കുകള്‍ ഓര്‍ക്കുക, ദൈവത്തിന് നിങ്ങള്‍ സ്വയം സമര്‍പ്പിക്കുക. അവിടുന്ന് നല്‍കിയ നിരവധിയായ കൃപകള്‍ നന്ദിയര്‍പ്പിച്ചു കൊണ്ടിരിക്കുക.

ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഹൃദയം സന്തോഷവും സമാധാനവു കൊണ്ട് നിറയും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles