ഇന്നത്തെ വിശുദ്ധന്‍: മാര്‍ സബയിലെ വി. സ്റ്റീഫന്‍

വി. ജോണ്‍ ഡമഷീന്റെ അനന്തിരവനായിരുന്നു സ്റ്റീഫന്‍. അദ്ദേഹത്തിന് 10 വയസ്സായപ്പോള്‍ ഡമഷീന്‍ സ്റ്റീഫനെ ആശ്രമജീവിതം പരിചയപ്പെടുത്തി കൊടുത്തു. 24 വയസ്സായപ്പോള്‍ സ്റ്റീഫന്‍ ആശ്രമത്തില്‍ പല വിധ സേവനങ്ങള്‍ അനുഷ്ഠിച്ചു. ഒരിക്കല്‍ അദ്ദേഹം ആശ്രമശ്രേഷ്ഠനോട് തനിക്ക് ഏകാന്ത സന്ന്യാസ ജീവിതം നയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അതിന് പാതി സമ്മതം ലഭിച്ചു. ആഴ്ചയിലെ സാധാരണ ദിവസങ്ങളില്‍ ഏകാന്ത സന്ന്യാസ ജീവിതവും ആഴ്ചയൊടുക്കത്തില്‍ ഉപദേശകന്‍ എന്ന സിദ്ധി ഉപയോഗിക്കണം എന്നും ആശ്രമശ്രേഷ്ഠന്‍ കല്‍പിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ ദയവായി എന്നെ ശല്യപ്പെടുത്തരുതേ എന്ന് അദ്ദേഹം തന്റെ മുറിയുടെ വാതില്‍ക്കല്‍ എഴുതി വച്ചു. ജനങ്ങള്‍ വളരെയേറെ ആദരിച്ചിരുന്ന ഒരു ആധ്യാത്മിക ഉപദേശകനായിരുന്നു അദ്ദേഹം. സമ്പൂര്‍ണ ദാരിദ്ര്യത്തില്‍ സ്റ്റീഫന്‍ ആനന്ദം കൊണ്ടു. ഏഡി 794 ല്‍ അദ്ദേഹം അന്തരിച്ചു.

മാര്‍ സബയിലെ വി. സ്റ്റീഫന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles