വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിനൊന്നാം തിയതി
1.നിൻ്റെ ഭാര്യയുടെയോ ഭർത്താവിൻ്റെയോ മക്കളുടെയോ നന്മയെ മാത്രം കരുതി അവരെ സന്തോഷിപ്പിക്കുവാനും മിശിഹായെ ഉപേക്ഷിക്കുവാനുമുള്ള സമയമാകുമ്പോൾ വി.സെബസ്ത്യാനോസിൻ്റെ പ്രസംഗസ്വരം നിൻ്റെ കർണ്ണങ്ങളിൽ മുഴങ്ങുന്നതായി കരുതണം.
2. നിൻ്റെ ആത്മാവിനെ പണയംവെച്ചുകൊണ്ട് നിൻ്റെ ഭാര്യക്കും മക്കൾക്കുമായിട്ട് മറ്റുള്ളവരുടെ വസ്തുവകകൾ അന്യായമായി സമ്പാദിച്ചിട്ടുണ്ടോ?
3.ഉത്തരിപ്പുകടം ഉണ്ടാകത്തക്കവിധം ഏന്തെങ്കിലും പാപകൃത്യം നീ ചെയ്തിട്ടുണ്ടോ?
4.നീ അന്യായമായി സമ്പാദിക്കുന്ന വസ്തുക്കൾ അനുഭവിക്കുന്നതല്ലാതെ അതിൽനിന്നുളവാകുന്ന ഉത്തിരിപ്പുകടവും പാപവും നിൻ്റെ ഭാര്യയും മക്കളും ഒരുകാലത്തും അനുഭവിക്കുന്നതല്ല. അവർക്ക് അനുഭവിക്കുവാൻ പാടുള്ളതുമല്ല എന്നു നീ നല്ലതുപോലെ ഓർത്തുകൊൾക.
ജപം
തീക്ഷ്ണതയുള്ള അത്മായ അപ്പസ്തോലനായ വി.സെബസ്ത്യാനോസെ, അങ്ങ് വിശ്വാസത്തെ ഉപേക്ഷിപ്പാൻ തക്കതായ ആപത്തിൽ ഇരുന്നിരുന്ന മാർക്കൂസിനെയും മാർച്ചെള്ളിയാനൂസിനെയും അങ്ങേ പ്രസംഗത്താൽ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തി രക്ഷിച്ചല്ലോ. ഞങ്ങളും ഇപ്രകാരം വിശ്വാസത്തെ സംബന്ധിക്കുന്ന ആപത്തുകളിൽ വീഴുമെന്ന് അങ്ങ് കണുമ്പോൾ ഞങ്ങൾക്കു സ്വർഗ്ഗത്തിൽ നിന്നു ശക്തി തന്നു ഞങ്ങളെ സത്യവിശ്വാസത്തിൽ സ്ഥിരപ്പെടുത്തണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രിത്വ.
സുകൃതജപം
വി.മാർക്കൂസിൻ്റെയും വി.മാർച്ചെള്ളിയാനൂസിൻ്റെയും വിശ്വാസത്തെ ഉപേക്ഷിപ്പാൻ തക്ക ആപത്തിൽ നിന്നും രക്ഷിച്ച വി.സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
സൽക്രിയ
നീ എന്തെങ്കിലും ഉത്തരിപ്പുകടത്തിൽ വീണിട്ടുണ്ടെങ്കിൽ അതിൽനിന്നു മോചനം പ്രാപിപ്പാൻ തക്ക മാർഗ്ഗങ്ങൾ കണ്ടുപിടിച്ചു അതിനെ വീട്ടിക്കൊൾക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.