വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം ഇരുപത്തിയൊൻപതാം തീയതി
പുണ്യാനുകരണം
വിശുദ്ധന്മാരുടെ ഭൗതികശേഷിപ്പുകളെ നാം ബഹുമാനിക്കേണ്ടതാകുന്നു.
ജപം.
വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും, അവയെ മാനിക്കുന്നത്തിനും വിരോധിക്കാത്തവനും, അവവഴിയായി അനേക മഹാഅത്ഭുതങ്ങൾ ചെയ്തവനുമായ സർവേശ്വരാ, വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുശേഷിപ്പുകളെ വണങ്ങുന്ന എല്ലാവരും ആ പുണ്യവാന്റെ അപേക്ഷകളാൽ അങ്ങേ അനുഗ്രഹങ്ങൾക്കു യോഗ്യരായിത്തീരുവാൻ കൃപചെയ്യേണമേ.
3സ്വർഗ. 3. നന്മ 3. ത്രിത്വ.
വിശുദ്ധ സെബസ്ത്യാനോസിന്റെ ലുത്തിനിയ
സുകൃതജപം
ലോകരക്ഷയുടെ ആയുധമായ വിശുദ്ധകുരിശെ ! നിന്നെ ഞങ്ങൾ വണങ്ങുന്നു.
സൽക്രിയ
തിരുസഭയിൽ അംഗീകരിക്കപെട്ടിരിക്കുന്ന തിരുശേഷിപ്പുകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.