വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം ഇരുപത്തഞ്ചാം തിയതി
1. പുണ്യവാന്മാരെ വണങ്ങുകയും,മദ്ധ്യസ്ഥത്തിൽ അഭയം പ്രാപിക്കയും ചെയ്യുന്നതു നല്ലതാണെന്നുള്ള കത്തോലിക്ക വിശ്വാസത്തെ നീ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ? അവരോടു അപേക്ഷിക്കയും,അവരുടെ തിരുനാളുകൾ കൊണ്ടാടുകയും അവരുടെ സ്തുതിക്കായി നിന്നാൽ കഴിവുള്ളതു ചെയ്യുകയും ചെയ്യുന്നുണ്ടോ?
2.വിശുദ്ധന്മാരെ വണങ്ങുകയും അവരോടപേക്ഷിക്കുകയും ചെയ്യരുതെന്നുള്ള പ്രോട്ടസ്റ്റണ്ടു പാഷണ്ഡതത്വത്തെ നീ ആദരിക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടുണ്ടോ? ലൌകികരായ മഹാന്മാരെ നാം ബഹുമാനിക്കയും അവരുടെ ശുപാർശയിൽ നാം ആശ്രയിക്കുകയും ചെയ്യുന്നതു യുക്തിയുക്തമെങ്കിൽ ആദ്ധ്യാത്മീയ മഹാന്മാരെ നാം ബഹുമാനിക്കയും ദൈവസന്നിധിയിൽ അവരോടു ശുപാർശ ചെയ്യുകയും ചെയ്യുന്നതു എത്രയോ കൂടുതൽ ന്യായമുള്ളതാകുന്നു.
ജപം
നിൻ്റെ സ്നേഹിതന്മാരും ഭക്തന്മാരും സേവകന്മാരുമായ വിശുദ്ധന്മാരെ സ്വർഗ്ഗീയഭാഗ്യത്താൽ ബഹുമാനിക്കുന്നവനും അവരുടെ മദ്ധ്യസ്ഥം തേടുന്നതിനു ഞങ്ങളെ വിരോധിക്കാത്തവനും,അവരുടെ മദ്ധ്യസ്ഥപ്രാർത്ഥനകളെ സന്തോഷപൂർവ്വം കൈക്കൊള്ളുന്നവനുമായ ദൈവമേ! വി.സെബസ്ത്യാനോസിനെ വണങ്ങുന്ന ഞങ്ങൾക്കു അദ്ദേഹത്തിൻ്റെ പ്രാർത്ഥന നിൻ്റെ സന്നിധിയിൽ രക്ഷയുടെ കോട്ടയായിരിക്കുന്നതിനു കൃപചെയ്യണമെ.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രി.
വിശുദ്ധ സെബസ്ത്യാനോസിന്റെ ലുത്തിനിയ
സുകൃതജപം
ദൈവസന്നിധിയിൽ ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസെ! ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സൽക്രിയ
നിൻ്റെ നാമകാരണനായ വിശുദ്ധനോടു വിശേഷഭക്തിയുള്ളവനായിരിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.