വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം പത്തൊൻപതാം തീയതി
ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ ജീവിതം മിശിഹായുടെ ജീവിതത്തിന്റെ പ്രതിച്ചായ ആകുന്നു. സഹനങ്ങളേ രക്ഷാകരമാക്കി മാറ്റുവാൻ നാം പരിശ്രമിക്കണം. നമ്മുടെ ഈ ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും ദുഃഖങ്ങളെയും ക്ഷമയോടെ സഹിച്ചാൽ അതുതന്നെ ഒരു വേദസാക്ഷിത്വമായിരിക്കും.
ജപം.
ശരീരം മുഴുവനും അമ്പുകളാൽ മുറിവേറ്റുകൊണ്ടു മരണതുല്യനായി നിലംപതിച്ച
സെബാസ്ത്യാനോസെ, നരക പിശാചിന്റെ അമ്പുകളായ പാപപരീക്ഷകൾ ഏൽക്കാതെ ഒരു പുണ്യജീവിതം കഴിക്കുന്നതിനു ഞങ്ങളെ സഹായിക്കേണമേ. ആമേൻ
3സ്വർഗ. 3. നന്മ 3. ത്രിത്വ.
വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ലുത്തിനിയ
സുകൃതജപം
ദൈവം തന്നു, ദൈവം എടുത്തു തന്റെ തിരുനാമം മഹത്വപെടട്ടെ.
സൽക്രിയ
ദുഃഖങ്ങളെ ക്ഷമയോടെ സഹിച്ചു ദൈവത്തെ സ്തുതിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.