ലിവര്‍പൂളില്‍ പള്ളി ആക്രമിച്ചു
ലിവര്‍പൂളിലെ സെന്റ് ഓസ്വാള്‍ഡ് ദേവാലയം ചില സാമൂഹിക വിരുദ്ധര്‍ ആക്രമിക്കുകയും അശുദ്ധമാക്കുകയും ചെയ്തു. പള്ളിയുടെ ജനാലകള്‍ തകര്‍ക്കുകയും ഭിത്തിയുടെ മേല്‍ ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ചിടുകയും ചെയ്തു. ആഗസ്റ്റ് 3 നാണ് സംഭവമുണ്ടായത്.
പള്ളിയുടെയും പള്ളിമേടയുടെയും ആറ് ജനാലകള്‍ അക്രമികള്‍ തകര്‍ത്തു. പള്ളിയുടെ പുറം ഭിത്തിയില്‍ ‘മൃഗം’ എന്നര്‍ത്ഥമുള്ള beast എന്ന് എഴുതി വയ്ക്കുകയും ചെയ്തു. സംഭവം നടന്നത് ശനിയാഴ്ച അതിരാവിലെയാണെന്നാണ് പോലീസ് ഭാഷ്യം.
1950 ല്‍ പണികഴിപ്പിച്ചതാണ് സെന്റ് ഓസ്വാള്‍ഡ് ദേവാലയം. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ട്.