വിശുദ്ധ യൂദാശ്ലീഹായോടുള്ള അത്ഭുത ജപം
മിശിഹായുടെ സ്നേഹിതനും/ വിശുസ്ത ദാസനുമായ/ വിശുദ്ധ യുദാസ്ശ്ലീഹായെ/ ഏറ്റവും കഷ്ടപ്പെടുന്ന/ എനിക്കുവേണ്ടി അപേക്ഷിക്കണമേ/. യാതൊരു സഹായവും/ ഫലസിദ്ധിയുമില്ലാതെ വരുന്ന/ സന്ദർഭത്തിൽ/ ഏറ്റവും ത്വരിതവും/ ഗോചരവുമായ സഹായം/ ചെയ്യുന്നതിന്/ അങ്ങേയ്ക്ക്/ വിശേഷവിധിയായി കിട്ടിയിരിക്കുന്ന/ അനുഗ്രഹത്തെ/ അങ്ങ് ഇപ്പോൾ /ഉപയോഗിക്കണമേ/. എൻറെ എല്ലാ ആവശ്യങ്ങളിലും/ വിശിഷ്യ (ആവശ്യം പറയുക ) അങ്ങേ സഹായം/ ഞാനപേക്ഷിക്കുന്നു/ ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ/ അങ്ങേ ഈ അനുഗ്രഹത്തെ/ ഞാൻ സദാ ഓർക്കുമെന്നും/ അങ്ങേ സ്തുതികളെ/ ലോകമെങ്ങും അറിയിക്കുമെന്നും /ഞാൻ വാഗ്ദാനം ചെയ്യുന്നു/.
ആമ്മേൻ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.